/indian-express-malayalam/media/media_files/uploads/2023/06/aadipurush-1-4.jpg)
എഐ കലാകരനായ സഹീദ് തയാറാക്കിയ എഐ ചിത്രങ്ങള്‍
പ്രഭാസ്-ഓം റൗട്ട് കൂട്ടുകെട്ടില്‍ ഐതികാസിക കഥയായ രാമയണത്തെ ആസ്പദമാക്കി പുറത്തിറക്കിയ ചിത്രമായിരുന്നു ആദിപുരുഷ്. ആദ്യ ടീസര്‍ പുറത്തിറങ്ങിയതിന് മാസങ്ങള്‍ക്ക് ശേഷമാണ് ആദിപുരഷ് തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യ ടീസര്‍ ഇറങ്ങിയ അന്ന് തുടങ്ങിയ ട്രോള്‍ മഴ ഇന്നും തോരാതെ തുടരുകയാണ്.
വിഎഫ്എക്സ്, കഥ, തിരക്കഥ, മേക്കപ്പ് തുടങ്ങിയ ചിത്രത്തിന്റെ എല്ലാ മേഖലയെക്കുറിച്ചും അതിരൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങള്‍. അല്‍പ്പമെങ്കിലും കാഴ്ചക്കാര്‍ പുകഴ്ത്തിയത് പശ്ചാത്തല സംഗീതത്തെയായിരുന്നു. 500 കോടി രൂപയിലധികം മുടക്കി കാര്‍ട്ടൂണ് കാണേണ്ട ഗതി വന്നല്ലോ എന്നായിരുന്നു ഭൂരിഭാഗം പേരുടേയും അഭിപ്രായം.
രാമനായി എത്തിയ പ്രഭാസ്, രാവണന്റെ വേഷം ചെയ്ത് സെയ്ഫ് അലി ഖാന്‍, തുടങ്ങി ഓരോരുത്തരുടേയും ലുക്കിന് വരെ ട്രോളുണ്ടായിരുന്നു. എന്നാല്‍ ആദിപുരുഷിലെ കഥാപാത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ് എഐ കലാകാരനായ സഹീദ്. ഓരോരുത്തര്‍ക്കും തീര്‍ത്തും വ്യത്യസ്തമായ വേഷം നല്‍കിയ കലാസൃഷ്ടിക്ക് നെറ്റിസണ്‍സ് കയ്യടിക്കുകയാണ്.
പുരാണങ്ങളില്‍ വായിച്ചതും നമ്മള്‍ കേട്ടറിഞ്ഞതുമായ രാമായണത്തിലെ രാമനെയും സീതയേയും രാവണനേയും ഹനുമാനെയുമെല്ലാം അതുപോലെ വരച്ചിടാന്‍ സഹീദിനായിട്ടുണ്ട്. ആദിപുരുഷിലെ വിഎഫ്എക്സ് ചെയ്യാന്‍ സഹീദിനെ പോകാമായിരുന്നെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട് നെറ്റിസണ്‍സിനിടയില്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us