scorecardresearch

വിവാഹിതരായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആദിലയും നൂറയും

വിവാഹ വസ്ത്രത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് പലരും വിവാഹ ആശംസകളുമായി എത്തിയത്

വിവാഹിതരായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആദിലയും നൂറയും

സ്വവര്‍ഗാനുരാഗികളായ ആദില നസ്രീനും ഫാത്തിമ നൂറയും വിവാഹിതരായെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. വിവാഹ വസ്ത്രത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് പലരും വിവാഹ ആശംസകളുമായി എത്തിയത്.

ഒരു ഫൊട്ടൊഷൂട്ട് മാത്രമായിരുന്നു അതെന്നും തങ്ങള്‍ വിവാഹിതരായിട്ടില്ലെന്നു ഇരുവരും പറഞ്ഞു. തമ്മില്‍ ഹാരമണിയിക്കുന്നതും, മോതിരം കൈമാറുന്നതുമായ ചിത്രങ്ങള്‍ ഫൊട്ടൊഷൂട്ടില്‍ ഉള്‍പ്പെട്ടിരുന്നു. അനവധി ആളുകളാണ് ചിത്രങ്ങള്‍ക്കു താഴെ ആശംസകളുമായി എത്തിയത്.

ബന്ധുക്കള്‍ ബലമായി വേര്‍പ്പെടുത്താന്‍ നോക്കിയ ഇവര്‍ക്കു 2022 മെയ്യിലാണ് കേരള ഹൈക്കോടതി ഒരുമിച്ച് ജീവിക്കാനുളള അനുമതി നല്‍കുന്നത്. പ്ലസ്ടുവിനു സൗദിയില്‍ പഠിക്കുന്ന നാളുകളിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇപ്പോള്‍ ഇവര്‍ ചെന്നൈയിലാണ് താമസമാക്കിയിട്ടുളളത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Adhila and noora lesbian couple denies the news on their marriage