മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമാ താരമാണ് സാറ അലി ഖാൻ. ബോഡി ഫിറ്റ്‌നസിന് അതീവ പ്രധാന്യം നൽകുന്ന സാറയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്ന് മലയാളികളുടെ ഇഷ്ട പാനീയമായ കരിക്കിൻ വെള്ളമാണ്. ഇളനീർ കുടിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ഏറെ പോഷക ഗുണങ്ങളുള്ള ഇളനീരു കുടിച്ച് പുതിയ ആഴ്‌ച തുടങ്ങുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് സാറ അലി ഖാൻ പറയുന്നു.
മുന്‍പും കരിക്കിന്‍ വെള്ളം കുടിക്കുന്ന ചിത്രം സാറ പങ്കുവച്ചിട്ടുണ്ട്. ഇളനീര്‍ കുടിക്കുന്ന ചിത്രം സാറ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
നേരത്തെ കൂട്ടുകാരിക്കൊപ്പമുള്ള വെക്കേഷൻ ആഘോഷ ചിത്രങ്ങൾ സാറ പങ്കുവച്ചിരുന്നു. തന്റെ ഉറ്റ സുഹൃത്ത് കമ്യ അറോറയ്ക്കൊപ്പമായിരുന്നു സാറയുടെ വെക്കേഷൻ ആഘോഷം.
View this post on Instagram
ഹൗസ് ബോട്ടിൽനിന്നുളളതും പൂളിൽനിന്നുളളതുമായ ചിത്രങ്ങളാണ് സാറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്ത്. സുഹൃത്ത് കമ്യയ്ക്കൊപ്പമുളള ഫൊട്ടോയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.