ബഷീറിന്റെ പ്രേമലേഖനം ചിത്രത്തിലെ നായിക സന അൽത്താഫിന്റെയും കൂട്ടുകാരികളുടെയും കിടിലൻ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്കൂൾ യൂണിഫോമിൽ സനയും കൂട്ടുകാരികളും ആടിത്തിമിർത്തു. ക്ലാസ് മുറിക്കകത്ത് വച്ചായിരുന്നു ഡാൻസ്.

ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സന അല്‍ത്താഫ് വെള്ളിത്തിരയിലെത്തിയത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയായിരുന്നു. രണ്ടാമത്തെ ചിത്രമായ മറിയം മുക്കിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി മാറി. തമിഴ് ചിത്രമായ ചെന്നൈ 600028 ന്റെ രണ്ടാം ഭാഗത്തിലും ഒരു പ്രധാന വേഷം ചെയ്തു. ബഷീറിന്റെ പ്രേമലഖനമാണ് സനയുടെ പുതിയ ചിത്രം.

ഫര്‍ഹാന്‍ ഫാസിലാണ് ബഷീറിന്റെ പ്രേമലേഖനത്തിലെ നായകൻ. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തില്‍ എണ്‍പതുകളിലെ ലുക്കിലാണ് ഫർഹാനും സനയും എത്തുന്നത്. മധു ഷീല പ്രണയ ജോഡികളിലൂടെയാണ് 1980കളില്‍ നടക്കുന്ന പ്രണയകഥ പറയുന്നത്. മണി കണ്ഠന്‍, രണ്‍ജി പണിക്കര്‍, നെടുമുടി വേണു, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ