scorecardresearch

അതൊന്നും എന്റെ സമ്മതത്തോടെയല്ല, ഒരുപാട് തട്ടിപ്പ് നടക്കുന്ന കാലമാണ്; മുന്നറിയിപ്പുമായി സംയുക്ത വർമ

ഒരുപാട് ആളുകൾ താനാണെന്ന് വിചാരിച്ച് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് സന്ദേശം അയക്കുന്നുണ്ടെന്നും ശ്രദ്ധവേണമെന്നും സംയുക്ത പറഞ്ഞു

ഒരുപാട് ആളുകൾ താനാണെന്ന് വിചാരിച്ച് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് സന്ദേശം അയക്കുന്നുണ്ടെന്നും ശ്രദ്ധവേണമെന്നും സംയുക്ത പറഞ്ഞു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Samyuktha Varma

ചിത്രം: ഇൻസ്റ്റഗ്രാം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. വിവാഹത്തിന് ശേഷം അഭിനയം അവസാനിപ്പിച്ച സംയുക്തയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാൽ ഉടൻതന്നെ വെറലാകാറുണ്ട്. ഇപ്പോഴിതാ, തന്റെ പേരിൽ ഫേസ്ബുക്കിൽ സജീവമായ വ്യാജ അക്കൗണ്ടുകളെ കുറിച്ച് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് നടി. 

Advertisment

സംയുക്ത വർമ എന്ന പേരിൽ വെരിഫൈഡായ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്നും, ഫേസ്ബുക്ക് അടക്കം മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തന്റെ പേരിലുള്ള അക്കൗണ്ടുകളെല്ലാം വ്യാജമാണെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു താരം ആരാധകർക്ക് മുന്നറിയിപ്പു നൽകിയത്.

Also Read: ദുഷ്ടനും ക്രൂരനും ശക്തനും; കൊടൂര വില്ലൻ 'കുംഭ'യായി പൃഥ്വിരാജ്; രാജമൗലി ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പുറത്ത്

Advertisment

സംയുക്ത വർമ്മയെന്ന പേരിൽ 1.75 ലക്ഷം ഫോളോവേഴ്സ് ഉള്ള വ്യാജ അക്കൗണ്ട് പോലും ഫേസ്ബുക്കിലുണ്ട്. ഇവയൊന്നും തന്റെ അറിവോടെയോ സമ്മതത്തോടെയോ തുടങ്ങിയതല്ലെന്ന് വ്യക്തമാക്കുകയാണ് നടി. ഒരുപാട് ആളുകൾ താനാണെന്ന് വിചാരിച്ച് ഇത്തരം വ്യാജ അക്കൗണ്ടുകളിലേക്ക് സന്ദേശം അയക്കുന്നുണ്ടെന്നും ശ്രദ്ധവേണമെന്നും താരം പറയുന്നു.

Also Read: 'നാച്ചിയപ്പയല്ലേ ആ പെരിയ ബക്കറ്റ് ചിക്കന് നിലവിളിക്കുന്നേ..'; വൈറലായി ബിഗ് ബോസ് വീഡിയോ

"സംയുക്ത വർമ എന്ന പേരിൽ ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. അതല്ലാതെയുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സജീവമല്ല. സംയുക്ത വർമ എന്ന പേരിൽ ഫേസ്ബുക്കിൽ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഒരുപാടു പേർ അത് ഞാനാണെന്ന് വിചാരിച്ച് അതിൽ സന്ദേശമയക്കുന്നുണ്ട്. ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലഘട്ടമാണ്. ശ്രദ്ധിച്ചിരിക്കണം," സംയുക്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Read More: 'റഹ്മാൻ അന്നും ഇന്നും ഒരുപോലെ, ശോഭനയെ നോക്കിയിരുന്നു പോയി'; താരങ്ങളുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ

Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: