/indian-express-malayalam/media/media_files/2025/12/07/monisha-ai-video-2025-12-07-12-59-43.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
മലയാള സിനിമാപ്രേക്ഷകരുടെ ഉള്ളിൽ ഇന്നുമൊരു തീരാനോവായി അവശേഷിക്കുന്ന ഒന്നാണ് നടി മോനിഷയുടെ അകാല വിയോഗം. പ്രശസ്തിയുടെയും ജീവിതവിജയത്തിന്റെയും ഉന്നതിയിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായി എത്തിയ കാറപകടമാണ് മോനിഷയുടെ ജീവൻ കവർന്നത്. 1992 ഡിസംബർ അഞ്ചിന് ആയിരുന്നു മോനിഷയുടെ മരണം.
മോനിഷ വിടപറഞ്ഞ് 33 ആണ്ടുകൾ പിന്നിടുമ്പോഴും മലയാളികളുടെ മനസിൽ ഇന്നും ആ മുഖമുണ്ട്. മോനിഷയുടെ ചിത്രങ്ങളും ഓർമകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. രാജാ രവിവർമ്മ ചിത്രങ്ങൾക്കു സമാനമായി സൃഷ്ടിച്ച മോനിഷയുടെ എഐ വീഡിയോ ആണ് സൈബറിടത്ത് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
യൂഹാബ് ഇസ്മയിൽ എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പ്രേക്ഷകരാണ് മോനിഷയുടെ ഓർമയിൽ, പോസ്റ്റിൽ കമന്റുമായെത്തുന്നത്. "വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മനോഹരം ആയ വീഡിയോ" എന്നാണ് കമന്റ് ബോക്സിൽ ഒരാൾ കറിച്ചത്. "ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് മോനിഷയെ... ആ സൗന്ദര്യം അതു പോലെ ഒരു ചിത്രത്തിലും പതിഞ്ഞിട്ടില്ല... വാക്കുകൾക്കും അതീതമായ സൗന്ദര്യം... ഒരു താമര പൂവ് പോലെ" എന്നായിരുന്നു മറ്റൊരു ആരാധികയുടെ കമന്റ്.
Also Read: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
കരിയറിൽ ഏറ്റവും തിരക്കുള്ള സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുക്കുന്നത്. 1992 ല്‍ ചെപ്പടി വിദ്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ചേര്‍ത്തലയിൽ വെച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന അംബാസിഡര്‍ കാര്‍ ബസുമായി കൂട്ടിയിടിച്ച് മോനിഷ മരിക്കുന്നത്.
തിരുവനന്തപുരത്തെ ലോക്കേഷനില്‍ നിന്ന് ഇരുവരും എറണാകുളത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തലയ്‌ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്തു വച്ചുതന്നെ മോനിഷ മരിച്ചു. അപകടം നടന്ന എക്‌സറേ കവല പിന്നീട് മോനിഷ കവല എന്ന് അറിയപ്പെടാൻ തുടങ്ങി..
Read More: അയ്യപ്പനും കോശിയുമായി മോഹൻലാലും മമ്മൂട്ടിയും നേർക്കുനേർ; രണ്ടു റോളും മമ്മൂക്കയ്ക്ക് ചേരുമെന്ന് ആരാധകൻ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us