സിനിമാ ചിത്രീകരണത്തിനിടെ നടി വീഴുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പുതുമുഖ നടി ലിൻഡ കുമാറിനാണ് ഷൂട്ടിങ്ങിനിടെ വീണ് പരുക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ നടിയുടെ കൈയ്ക്കും കാലിനും ചെറിയ പരുക്കുകളുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 10 ദിവസങ്ങള്‍ക്ക് ശേഷം നടി ഷൂട്ടിങ്ങിന് ചേരുമെന്നും സംവിധായകന്‍ വ്യക്തമാക്കിയതായി മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.

കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട് പേരാമ്പ്രക്കടുത്തുള്ള ജാനകി കാടായിരുന്നു ലൊക്കേഷന്‍. നൃത്തം ചെയ്യുന്നതിനിടെ ലിന്‍ഡ കാല്‍ വഴുതി വീഴുകയായിരുന്നു. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ പരുക്കേറ്റത് കീര്‍ത്തി സുരേഷിനാന്നൊയിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് കീര്‍ത്തിയോടടുത്തുള്ള വൃത്തങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ