/indian-express-malayalam/media/media_files/uploads/2019/12/Divya-Unni.jpg)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമാ താരമാണ് നടി ദിവ്യ ഉണ്ണി. സിനിമയില്‍നിന്ന് ഏറെ കാലമായി വിട്ടുനില്‍ക്കുകയാണെങ്കിലും ദിവ്യ ഉണ്ണിയുടെ വിശേഷങ്ങള്‍ മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി ദിവ്യ ഉണ്ണി പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്.
ഹൂസ്റ്റണില്‍ നിന്നുള്ള ചിത്രമാണ് ദിവ്യ ഉണ്ണി പങ്കുവച്ചിരിക്കുന്നത്. നിറവയറുമായി ചിരിച്ചുനില്‍ക്കുന്ന ദിവ്യ ഉണ്ണിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു.
Read Also: കുഞ്ഞതിഥിയെ കാത്ത് ദിവ്യ ഉണ്ണി; വളക്കാപ്പ് ചിത്രങ്ങൾ
ഹെലന്‍ കെല്ലറുടെ ഹൃദ്യമായ കുറിപ്പോടെയാണ് ദിവ്യ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. "ലോകത്തിലെ ഏറ്റവും മനോഹരവും നല്ലതുമായ കാര്യങ്ങള്‍ കാണാനോ തൊട്ടുനോക്കാനോ സാധിക്കില്ല, അവ അനുഭവിച്ചറിയണം." ഹെലന്‍ കെല്ലറുടെ ഈ വാക്കുകൾ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.
മൂന്നാമതും അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് ദിവ്യ ഉണ്ണി ഇപ്പോൾ. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ദിവ്യ കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ദിവ്യയ്‌ക്കൊപ്പമാണ്. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട് ദിവ്യ.
Read Also: ‘ഡ്രൈവിംഗ് ലൈസന്‍സി’ല്‍ നിന്ന് മമ്മൂട്ടി പിന്മാറിയത് ഇക്കാരണത്താലോ?
വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ്​ ദിവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. അഭിനയരംഗത്തില്ലെങ്കിലും നൃത്തത്തിൽ സജീവമായ ദിവ്യാ ഉണ്ണി സമൂഹമാധ്യമങ്ങളിലും ആക്റ്റീവ് ആണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us