scorecardresearch

ദിലീപിനെ സെൻട്രൽ ജയിലിലേക്ക് സ്വാഗതം ചെയ്ത് സോഷ്യൽ മീഡിയ

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ 'വെൽക്കം ടു സെൻട്രൽ ജയിൽ' എന്ന ദിലീപ് ചിത്രത്തിന്റെ പേര് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താണ് പലരും വാർത്തയോട് പ്രതികരിച്ചത്

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ 'വെൽക്കം ടു സെൻട്രൽ ജയിൽ' എന്ന ദിലീപ് ചിത്രത്തിന്റെ പേര് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താണ് പലരും വാർത്തയോട് പ്രതികരിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
welcome to central jail, dileep

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അറസ്റ്റിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ 'വെൽക്കം ടു സെൻട്രൽ ജയിൽ' എന്ന ദിലീപ് ചിത്രത്തിന്റെ പേര് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താണ് പലരും വാർത്തയോട് പ്രതികരിച്ചത്. ചിത്രത്തിന്റെ പേര് ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രെൻഡായി കഴിഞ്ഞു.

Advertisment

2016 ൽ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് വെൽക്കം ടു സെൻട്രൽ ജയിൽ. സുന്ദർ ദാസായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. വേദികയായിരുന്നു ചിത്രത്തിലെ നായിക. 13 വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ സുന്ദർ ദാസും ദിലീപും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ ചിത്രം ബോക്സ്ഓഫിസിൽ വിജയം കണ്ടില്ല. ചിത്രം വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വൈകിട്ടാണ് നടൻ ദിലീപ് അറസ്റ്റിലായത്. ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ഗൂഢാലോചനയിലെ ദിലീപിന്റെ പങ്കിനെക്കുറിച്ച് കേസിലെ മുഖ്യപ്രതി പൾസർ സുനി നിർണായക വിവരങ്ങൾ നൽകിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.

Pulsar Suni Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: