കൂട്ടുകാരനു വേണ്ടി കളത്തിലിറങ്ങി അനുശ്രീ

ദീർഘനാളത്തെ സൗഹൃദമാണ് അനുശ്രീയ്ക്ക് റിനോയ് വർഗ്ഗീസുമായുള്ളത്

Anusree, Anusree election campaign, Anusree photos, anusree videos, anusree latest news, അനുശ്രീ, indian express malayalam, IE malayalam

നാടെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ്. പ്രിയ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തിയും വോട്ട് ചോദിച്ചുമൊക്കെ സിനിമാതാരങ്ങളും രംഗത്തുണ്ട്. പത്തനംത്തിട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണപരിപാടിയ്ക്ക് എത്തിയ അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ​ ശ്രദ്ധ നേടുന്നത്.

ചെന്നീർക്കര പഞ്ചായത്ത് 12-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി റിനോയ് വർഗ്ഗീസിനു വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന് എത്തിയത്. സിനിമയിൽ എത്തുന്നതിനും മുൻപുള്ള സൗഹൃദമാണ് അനുശ്രീയ്ക്ക് റിനോയ് വർഗ്ഗീസുമായി ഉള്ളത്. തന്റെ സുഹൃത്ത് വിജയിച്ചു കഴിഞ്ഞാൽ നാടിനു വേണ്ടി ചെയ്യാവുന്നത് പരമാവധി ചെയ്തു കൊടുക്കും എന്ന വിശ്വാസം തനിക്കുണ്ടെന്നും അനുശ്രീ പ്രചാരണപരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.

മുൻപ്, റിനോയ് വർഗ്ഗീസിന്റെ ജന്മദിനത്തിൽ അനുശ്രീ പങ്കുവച്ച ആശംസയും ശ്രദ്ധ നേടിയിരുന്നു.

“സന്തോഷ ജന്മദിനം കുട്ടിക്ക്‌”
പത്തനംതിട്ട യുടെ പൊന്നോമന പുത്രനും… ചെന്നിർക്കരയുടെ കണ്ണിലുണ്ണിയും…യൂത്ത് കോൺഗ്രസ്…

Posted by Anusree on Tuesday, September 1, 2020

Read more: അനിയത്തിയുടെ ഹൽദി ചടങ്ങിൽ താരമായി അനുശ്രീ; ചിത്രങ്ങൾ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Actress anusree for election campaign

Next Story
ദാമു അണ്ണൻ മാസ് അല്ലേ; ഒടുവിൽ സമ്മതിച്ച് പൃഥ്വിരാജുംprithwiraj, dasamoolam damu, dasamoolam damu troll, cold cese, acp sathyajith
The moderation of comments is automated and not cleared manually by malayalam.indianexpress.com