/indian-express-malayalam/media/media_files/2026/01/20/vijay-mamukkoya-viral-video-2026-01-20-13-17-55.jpg)
Actor Vijay Viral Video: ഒരു 'ഫാൻ ബേസ്' എന്നതിൽ ഉപരി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയുടെ ആരാധക കൂട്ടം ഒരു സാമൂഹിക മുന്നേറ്റമായി മാറുകയാണ്. വിജയിയുടെ ആരാധകർ രാഷ്ട്രീയ പ്രവർത്തകരായി മാറിയിരിക്കുന്നു. തമിഴ് ജനതയെ എത്രമാത്രം സ്വാധീനിക്കാൻ വിജയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ റാലികളിൽ പങ്കെടുക്കാനെത്തുന്ന ജനക്കൂട്ടം. വിജയിയെ കാണാൻ അവർ എന്തും ചെയ്യും. ഒരു ആരാധകനോട് വിജയ് താഴെ ഇറങ്ങാൻ പറയുന്ന വിഡിയോ വന്നിരുന്നു. അതിന്റെ ട്രോൾ വിഡിയോ ഇപ്പോൾ വൈറലാണ്.
വേദിയിൽ നിന്ന് പ്രസംഗിക്കുന്നതിന് ഇടയിൽ ഒരാൾ സുരക്ഷിതമല്ലാത്തിടത്ത് കയറി നിന്നത് കണ്ടതോടെയാണ് വിജയ് ആ വ്യക്തിയോട് താഴെ ഇറങ്ങാൻ ആവശ്യപ്പെടുന്നത്. നീ എറങ്ങുന ദാ മുത്തം കുടുപെൻ എന്ന് വിജയ് പറയുന്നുണ്ട്. ഈ സമയം മറുപടിയായി നമ്മുടെ മാമുക്കോയയുടെ ഐക്കോണിക്ക് സീനും അതിലെ ഡയലോഗുകളുമാണ് ഉൾപ്പെടുത്തിയത്. ഇത് എഡിറ്റ് ചെയ്തവന് ഒരു കുതിരപ്പവൻ എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങൾ.
Also Read: പ്രഭയായി മോഹൻലാൻ, രൂപയായി ശ്രീനിവാസൻ; സത്യൻ അന്തിക്കാടിന്റെ ഡെലൂലുവായി ഉർവശി വേണമെന്ന് ആരാധകർ
"പോടാ ഹംകേ...ഞാൻ ഇറങ്ങൂല," ഈ ഡയലോഗ് പറഞ്ഞത് ആരാണ് എന്ന് മലയാളികൾക്ക് എളുപ്പം പറയാനാവും. ഖാദർ എന്നാ സുമ്മാവാ എന്നും വിഡിയോയ്ക്ക് കമന്റുകൾ വന്നു. 20 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
Also Read: തേങ്കുറിശ്ശിയിലെ അവസാന ഒടിയനായി മമ്മൂക്ക; മാണിക്യനെ ഏറ്റെടുത്ത് ആരാധകർ; വീഡിയോ
വിജയുടെ രാഷ്ട്രിയത്തിലേക്ക് വരുമ്പോൾ, രാജ്യത്തിന്റെയാകെ നെഞ്ചുലച്ചായിരുന്നു കരൂർ ദുരന്തം. വിജയുടെ റാലിയിൽ പങ്കെടുക്കാനെത്തി തിക്കിലും തിരക്കിലും നിരവധി ജീവനുകൾ പൊലിഞ്ഞു. അശാസ്ത്രിയ ക്രമീകരണങ്ങൾ ആണ് അപകടത്തിലേക്ക് നയിച്ചത്. സംഭവത്തിൽ വിജയിയെ സിബിഐ ചോദ്യം ചെയ്തു.
Also Read: ഒന്നിച്ചെങ്കിലെന്ന് ആഗ്രഹിച്ചവർ; സ്വപ്നങ്ങളിലെ കൂടിച്ചേരലുകൾ വൈറൽ
അതേസമയം വിജയ് ചിത്രം ജനനായകനുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അപ്പീൽ നൽകുകയായിരുന്നു.
Read More: 'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്'; വാൾടറായി മമ്മൂക്ക ഈ ലുക്കിലോ? വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us