കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് പിടിയിലായ സംഭവത്തിൽ മാധ്യമങ്ങളെ വിമർശിച്ച് നടൻ സിദ്ധിഖ് കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് മോഷണമെന്ന് ആരോപണം. ഇന്നലെയാണ് ദിലീപിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന കുറിപ്പ് നടൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

മണിക്കൂറുകൾക്കകം ആയിരക്കണക്കിന് പേരിലേക്ക് എത്തിയ പോസ്റ്റ് യഥാർത്ഥത്തിൽ രണ്ട് ദിവസം മുൻപ് ഹരി ചെറിയന്താഴികത്ത് എന്ന മറ്റൊരാൾ പോസ്റ്റ് ചെയ്തതായിരുന്നു. ഫെയ്സ്ബുക് പോസ്റ്റ് മോഷണമാണെന്ന ആരോപണവുമായി വിപിൻ പാണപ്പുഴയാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ദിലീപ് തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് മാധ്യമങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പുകളെയാണ് വിമർശിച്ചത്. ബോബി ചെമ്മണ്ണൂരിനെതിരായ ആരോപണത്തെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ലെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റിലെ പ്രധാന ചോദ്യം. ദിലീപിനെ പൊലീസ് പിടികൂടാൻ കാരണം മാധ്യമങ്ങൾ കാട്ടിയ നിതാന്ത ജാഗ്രതയെ പൊതുസമൂഹം പ്രശംസിച്ചതിനെ തുടർന്നായിരുന്നു വിമർശനം.

Read More : ‘സ്വന്തം വീട്ടിൽ പോലും പെൺമക്കൾ സുരക്ഷിതരല്ല’; ദിലീപിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ജൂലൈ 11 നാണ് ഹരി ചെറിയന്താഴികത്ത് ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. രണ്ട് പോസ്റ്റുകളും തമ്മിൽ ഒരേയൊരു മാറ്റമാണ് ഉള്ളത്. താനിട്ട പോസ്റ്റിന് താഴെ ‘ഹരി’ എന്ന തന്റെ പേര് കൂടി ഇയാൾ എഴുതിയിരുന്നു. ഇത് വെട്ടിമാറ്റിയാണ് നടൻ സിദ്ധിഖ് തന്റെ അക്കൗണ്ടിൽ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഹരിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

സിദ്ധിഖ് ഇന്നലെ വൈകിട്ട് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പ് 15 മണിക്കൂറിനുള്ളിൽ 16000 ലധികം പേർ കണ്ടു. 2500 ഓളം പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

Read More : അജു വര്‍ഗീസിന്റെ ഫോണ്‍ പിടിച്ചെടുത്തു: പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയേക്കും

സിദ്ധിഖിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്നാൽ വിമർശനം വൈറലായതോടെയാണ് സിദ്ധിഖിന്റെ പോസ്റ്റ് മോഷണമാണെന്ന ആരോപണവുമായി രംഗത്ത് വന്നത്. “ഒരു പ്രതിക്ക് പരോക്ഷ വക്കാലെടുത്ത പോസ്റ്റ് പോലും മോഷണമാണെന്ന് എത്ര പേർക്ക് അറിയാം”, എന്ന് വിപിൻ പാണപ്പുഴ ചോദിക്കുന്നു

വിപിൻ പാണപ്പുഴയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്നാൽ സിദ്ധിഖിന്റേതെന്ന പേരിൽ പ്രചരിച്ച പോസ്റ്റ്, യഥാർത്ഥത്തിൽ സിദ്ധിഖിന്റെ ആരാധകർ പ്രചരിപ്പിച്ചതാണെന്ന് മറ്റൊരു വാദവും ഉണ്ട്. ഈ അക്കൗണ്ട് സിദ്ധിഖിന്റെ ആരാധകരാണ് കൈകാര്യം ചെയ്യുന്നതെന്നാണ് വാദം. ഇവരാണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചത് എന്നാണ് മറുവാദം. എന്നാൽ ഇതുവരെ സിദ്ധിഖ് ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചില്ല.

Read More : ദിലീപ് ജയിലിൽ, മഞ്ജു വിദേശത്ത്; അറസ്റ്റിൽ പ്രതികരിക്കാതെ മഞ്ജു വാര്യര്‍ യുഎഇയിലേക്ക്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ