രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയാത്ത നടന്മാര്‍ക്ക് തമിഴ് താരം സിദ്ധാര്‍ത്ഥ് എന്നും അപവാദമാകാറുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്താറുളളത്. പുല്‍വാമാ ഭീകരാക്രമണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പുല്‍വാമാ ഭീകരാക്രമണം നേട്ടമാക്കി പ്രസംഗിച്ച മോദിയെ സിദ്ധാര്‍ത്ഥ് പരിഹസിച്ച് ട്വീറ്റ് ചെയ്തു. സ്വയമൊരു ഹീറോയായി നടിക്കുന്ന മോദി ആ പ്രവൃത്തി നിര്‍ത്തണം എന്നായിരുന്നു നടന്‍ പറഞ്ഞത്. ഒരു സൈനികന് കിട്ടുന്ന പരിഗണന തനിക്ക് കിട്ടുമെന്ന് കരുതേണ്ടെന്നും സിദ്ധാര്‍ത്ഥ് തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് വിവാദമായ റഫാല്‍ വിഷയത്തിലും നടന്‍ പ്രതികരിച്ചിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും റഫാല്‍ രേഖകള്‍ കളവ് പോയെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചത്. റ​​​​ഫാ​​​​ൽ കേ​​​​സി​​​​ലെ വി​​​​ധി​​​​ക്കെ​​​​തി​​​​രാ​​​​യ റി​​​​വ്യൂ പെ​​​​റ്റീ​​​​ഷ​​​​ന്‍റെ വാ​​​​ദ​​​​ത്തി​​​​നി​​​​ടെ അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ (എ​​​​ജി) മോ​​​​ഷ്ടി​​​​ച്ചെ​​​​ടു​​​​ത്ത രേ​​​​ഖ​​​​ക​​​​ൾ തെ​​​​ളി​​​​വാ​​​​യി സ്വീ​​​​ക​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഈ ​​​​വാ​​​​ദം തെ​​​​റ്റാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ മൂ​​​​ന്നം​​​​ഗ ബ​​​​ഞ്ചു​​​​മാ​​​​യി എ​​​​ജി കു​​​​റേ​​​​നേ​​​​രം ത​​​​ർ​​​​ക്കി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു മോ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ങ്കി​​​​ലും രേ​​​​ഖ​​​​ക​​​​ൾ കേ​​​​സി​​​​ൽ തെ​​​​ളി​​​​വാ​​​​കു​​​​മെ​​​​ങ്കി​​​​ൽ അ​​​​തു പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ര​​​​ഞ്ജ​​​​ൻ ഗൊ​​​​ഗോ​​​​യി വാ​​​​ക്കാ​​​​ൽ നി​​​​രീ​​​​ക്ഷി​​​​ച്ചു.

രേഖകള്‍ മോഷണം പോയെന്ന കേന്ദ്രത്തിന്റെ വാദത്തെ പരിഹസിച്ചാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്. സ്കൂളില്‍ വെച്ച് തന്റെ ഹോംവര്‍ക്കും ഇത്പോലെ കളവ് പോവാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്കും ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളറ് കൊണ്ട് എന്നെ അടിക്കുകയും ചെയ്യുമായിരുന്നു,’ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. ‘കളളന്‍, എന്റെ ഹോംവര്‍ക്ക് പട്ടി തിന്നു’ എന്നീ ഹാഷ്ടാഗുകളോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ