മലയാളികളെ പേടിപ്പിച്ച ‘വില്ലന്‍’; കീരിക്കാടന്‍ ജോസുമായി ബന്ധപ്പെട്ട വാർത്തകളിലെ വസ്‌തുത

കിരീടം, ചെങ്കോല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തിയ മോഹന്‍രാജിന്റെ കഥാപാത്രത്തിന്റെ പേരാണ് കീരിക്കാടന്‍ ജോസ്

കൊച്ചി: മലയാള സിനിമയില്‍ എത്രയെത്ര വില്ലന്‍മാരാണ് പ്രേക്ഷകരെ ഭയപ്പെടുത്തിയിട്ടുള്ളത്? അങ്ങനെയുള്ള വില്ലന്‍മാരുടെ ഇടയില്‍ ആദ്യ സ്ഥാനത്തുണ്ടാകുക കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രമാണ്. എന്നാല്‍, കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്‌തതെന്ന് ആശുപത്രി അധികൃതർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: ഈ കല്യാണച്ചെക്കനെന്താണ് ഇത്ര ഗൗരവം? ഇന്ദ്രൻസിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വെരിക്കോസ് വെയിനിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയിലാണ് മോഹൻരാജ് എന്ന കീരിക്കാടന്‍ ജോസ്. കിരീടം, ചെങ്കോല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തിയ മോഹന്‍രാജിന്റെ കഥാപാത്രത്തിന്റെ പേരാണ് കീരിക്കാടന്‍ ജോസ്.

കാലിന് നല്ല വേദനയുണ്ട്. ഇക്കാരണത്താലാണ് ചികിത്സ തേടിയത്. താരസംഘടനയായ അമ്മയുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നാണ് കീരിക്കാടന്‍ ജോസിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ കീരിക്കാടന്‍ ജോസിനൊപ്പമുണ്ട്.

അതേസമയം, കീരിക്കാടന്‍ ജോസ് അത്യാസന്ന നിലയിലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് കുടുംബാംഗങ്ങള്‍ തള്ളി കളഞ്ഞു. പേടിക്കേണ്ട അവസ്ഥയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എല്ലാ സഹായങ്ങളുമായി അമ്മ സംഘടന ഒപ്പമുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വന്ന വാർത്ത വസ്‌തുതാപരമല്ലെന്നും ഇടവേള ബാബു ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. കീരിക്കാടൻ ജോസിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നുമുള്ള രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Actor keerikkadan jose health social media video

Next Story
ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍…; പൗരപ്രതിഷേധത്തില്‍ പാട്ടുപാടി വി.ടി.ബല്‍റാം
The moderation of comments is automated and not cleared manually by malayalam.indianexpress.com