യുവതാരം കാളിദാസ് ജയറാം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ആപ്പിൾ തിന്നാൻ നോക്കിയപ്പോൾ അതിൽ മഴുവൻ മെഴുക് പുരട്ടിയിരിക്കുന്നതിന്റെ വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മെഴുകു ചുരണ്ടി മാറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ആപ്പിളില്‍ കത്തിയെടുത്ത് ചുരണ്ടുമ്പോള്‍ മെഴുക് അടര്‍ന്ന് വീഴുന്നത് വീഡിയോയിൽ കാണാം. ‘ഷൂട്ടിങ്ങിനിടെ അടുത്തുള്ള കടയിൽ നിന്ന് വാങ്ങിയ ആപ്പിളാണ് ഇത്. കുറഞ്ഞ പക്ഷം ഈ വീഡിയോ എന്റെ പേജിൽ പോസ്റ്റ് ചെയ്യാം. ഇതല്ലാതെ ഞാന്‍ ചെയ്യാനാണ്?’. വീഡിയോക്കൊപ്പം കാളിദാസ് കുറിക്കുന്നു.

നിരവധിയാളുകളാണ് കാളിദാസിന്റെ വീഡിയോയോട് പ്രതികരിച്ചത്. ഈ ആപ്പിള്‍ മെഴുകുതിരിക്ക് പകരം ഉപയോഗിക്കാമെന്ന് ചിലര്‍ തമാശ രൂപേണ നിര്‍ദ്ദേശിച്ചു. മറ്റു ചിലരാകട്ടെ ആപ്പിളില്‍ സ്വാഭാവികമായും മെഴുക് ഉണ്ടാകുമെന്നും ഇനി അഥവാ കൃതൃമമായി പുരട്ടിയിട്ടുണ്ടെങ്കിലും ആരോഗ്യത്തിന് ഹാനീകരമല്ലെന്നും പറയുന്നു. ആപ്പിൾ കേടുവരാതിരിക്കാനാണ് ഈ മെഴുക് പുരട്ടുന്നതെന്നും ഇത് അനുവദനീയമാണെന്നും ചിലർ താരത്തെ പറഞ്ഞ് മനസിലാക്കുന്നുമുണ്ട്.

This is what I found today in my Apple that I got from a shop near my shooting spot … least I can do is post it on my page …what else can I do?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook