മലയാള സിനിമയിൽ ജഗതി ശ്രീകുമാർ എന്ന അതുല്യ നടന് പകരം വയ്ക്കാൻ മറ്റൊരാളില്ല. ജഗതി അനശ്വരമാക്കിയ കഥാപാത്രങ്ങൾ എത്രയെത്ര. ഹാസ്യ കഥാപാത്രങ്ങളിൽ ജഗതിയെ വെല്ലാൻ മലയാള സിനിമയിൽ ആരും തന്നെയില്ല. ആയിരത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഗിന്നസ് റെക്കോർഡിനും ഉടമയാണ്. അപകടത്തിൽ പരുക്കേറ്റ് ഏറെക്കാലമായി സിനിമയിൽനിന്നും മാറിനിന്നിട്ടും ജഗതിയെ ആരും മറന്നിട്ടില്ല.

ജഗതി ശ്രീകുമാർ അഭിനയിച്ച ഒരു പരസ്യചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. 1990 ൽ പുറത്തിറങ്ങിയ ലൂണാർ ചെരുപ്പിന്റെ പരസ്യമാണിത്. കുഴിയിലും ചെളിയിലും ലൂണാർ ചെരുപ്പിട്ടാൽ വീഴില്ലായെന്നാണ് പരസ്യത്തിൽ ജഗതി പറയുന്നത്. വിഡിയോ കണ്ടാൽ പരസ്യമാണെന്ന് പെട്ടെന്ന് ആർക്കും തോന്നിയില്ല. ഏതോ സിനിമയിലെ രംഗങ്ങളാണെന്നേ തോന്നൂ. ന്യൂജൻ പിളേളർക്ക് ഈ പരസ്യം പുതുമയാർന്ന ഒരു അനുഭവമായിരിക്കും.

നമ്മുടെ ജഗതി ചേട്ടന്‍ അഭിനയച്ച ലൂണാര്‍ ചപ്പലിന്റെ പഴയ പരസ്യം നിങ്ങള്‍ കണ്ടിടുണ്ടോ? ഇല്ലേല്‍ കണ്ട് നോക്കൂ..എന്ന തലക്കെട്ടോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ