നടിയെ ആക്രമിച്ചു എന്ന കുറ്റത്തിന് മലയാളത്തിലെ ജനപ്രിയ താരം ദിലീപ് അറസ്റ്റിലായിട്ട് ഒരാഴ്ച കഴിഞ്ഞു. ആദ്യ ദിനത്തില്‍ പൊലീസ് നടപടി വലിയ തോതില്‍ പ്രശംസിക്കപ്പെട്ടുവെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മലയാളിയുടെ വികാരപ്രകടനം രണ്ട് തരത്തിലായി. ഒരുവിഭാഗം നടന് അനുകൂലമായ ശക്തമായ വാദങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ദിലീപിന് അനുകൂലമായ വാദഗതികൾ നിരത്തി ആൽബം സോങ് പുറത്തിറക്കിയിരിക്കുകയാണ് ഒരു യുവ കലാകാരൻ. ജംഷീദ് മഞ്ചേരി എന്ന ഗായകനാണ് ആൽബം ഒരുക്കിയിരിക്കുന്നത്.

Also Read: ‘ദിലീപേട്ടൻ പാവാടാ!’ ജനപ്രിയ താരത്തോടുള്ള സഹതാപ തരംഗത്തിന് പിന്നിൽ പിആർ ഏജൻസി മാത്രമോ?

‘ആശയറ്റൊരു ആയിരങ്ങളെ കൈപ്പിടിക്കാനും, ആലംബഹീനരായ മനുഷ്യരെ ചേർത്ത് വെക്കാനും, മനസു കാണിച്ച മലയാളത്തിൻ ജനപ്രിയാ…’ എന്നാണ് പാട്ടിന്റെ ആദ്യ വരികൾ. പിന്നീടങ്ങോട്ട് ദിലീപ് ചെയ്ത് നല്ല കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ നിരത്തുന്നുണ്ട് ഗായകൻ. ദിലീപേട്ടൻ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരും എന്നു തന്നെയാണ് പാട്ടിന് പിന്നിൽ പ്രവർത്തിച്ചവരും പ്രതീക്ഷിക്കുന്നത്.

പലതരം തരം ന്യായീകരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ന്യായീകരണത്തിന്റെ ഇത്ര ഭയാനകമായ വേർഷൻ ആദ്യമായിട്ടാണെന്നാണ് നവമാധ്യമങ്ങളിൽ വീഡിയോ കണ്ട് പലരും കമന്റ് ചെയ്യുന്നത്.

വീഡിയോ കാണാം:


കടപ്പാട്: Walrus Entertainment

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ