scorecardresearch

ജിദ്ദയിലുണ്ടൊരു ധർമജൻ, കൊഞ്ചം കൊഞ്ചം മലയാളം പറയും; വീഡിയോ

നടൻ ധർമജൻ ബോൾഗാട്ടിയുടെ ഒരു അപരനാണ് ഇപ്പോൾ ഗൾഫ് മേഖലകളിലും സോഷ്യൽ മീഡിയയിലും ശ്രദ്ധനേടുന്നത്

Dharmajan Bolgatty

നടന്മാരുടെ അപരന്മാർക്ക് കേരളത്തിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മലയാളികളുടെ മിമിക്രിയോടുള്ള ഇഷ്ടം ഇത്തരം അപരന്മാർക്ക് പലപ്പോഴും ഒരുപാട് വേദികളും സമ്മാനിക്കാറുണ്ട്. നടന്മാരുടെ അപരന്മാരായി മിമിക്രി ഷോകളിൽ എത്തി, പിന്നീട് സിനിമകളിൽ വരെ എത്തിപ്പെട്ട നിരവധി കലാകാരന്മാരും നമ്മുടെ ഇടയിലുണ്ട്. ഇതൊക്കെ മലയാളികൾക്കിടയിലെ ഇവരുടെ സ്വീകാര്യത അടയാളപ്പെടുത്തുന്നതാണ്.

നടൻ ധർമജൻ ബോൾഗാട്ടിയുടെ ഒരു അപരനാണ് ഇപ്പോൾ ഗൾഫ് മേഖലകളിലും സോഷ്യൽ മീഡിയയിലും ശ്രദ്ധനേടുന്നത്. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ സുരേഷ് എന്നയാളാണ് ധർമജന്റെ അപരനായി തിളങ്ങുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ സുരേഷിന്റെ മലയാളിയായ ഒരു വ്‌ളോഗറാണ് സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത്. രൂപം കൊണ്ടും ചിരി കൊണ്ടും തനി ധർമജന്റെ പകർപ്പാണ് സുരേഷ്.

തന്നെ കാണുമ്പോൾ തമിഴ്‌നാട്ടിൽ പലരും അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു ആദ്യം മനസിലായില്ല പിന്നീട് ധർമജനെ പോലെയിരിക്കുന്നത് കൊണ്ടാണ് ഇതെന്ന് മറ്റുളവർ പറഞ്ഞപ്പോഴാണ് മനസിലായതെന്ന് സുരേഷ് പറയുന്നു. ചെറുതായി മലയാളം സംസാരിക്കുന്ന സുരേഷ് ധർമജന്റെ കട്ടപ്പനയിലെ ഹൃതിക് റോഷൻ കണ്ടിട്ടുണ്ട്. അവസരം ലഭിച്ചാൽ ധർമജനെ ഒന്ന് കാണണമെന്നും സുരേഷ് പറയുന്നു.

നിരവധി പേരാണ് ജിദ്ദയിലെ ഹോട്ടലിൽ ധർമജന്റെ അപരനെ കാണാൻ എത്തുന്നത്. കേരളം ഇഷ്ടമാണെന്നും കേരളത്തിൽ വരുമെന്നും മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങി സുരേഷ് പറയുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Actor dharmajan bolgattys look alike person video