ന്യൂഡല്‍ഹി: ‘ലോകത്തെ ഏറ്റവും മികച്ച ടോയ്‌ലറ്റ് പേപ്പര്‍’ ഏതാണെന്ന ചോദ്യത്തിന് ഗൂഗിള്‍ ഉത്തരം നല്‍കുന്നത് പാക്കിസ്ഥാന്റെ ദേശീയ പതാക എന്ന്. ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മികച്ച ടോയ്‌ലറ്റ് പേപ്പര്‍ എന്ന ഹാഷ്ടാഗോടെ പാക് പതാകയുടെ സ്ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി മാറി.

കശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗൂഗിളില്‍ ഈ സെര്‍ച്ച് റിസള്‍ട്ട് പ്രത്യക്ഷപ്പെട്ടത്. പുൽവായിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പുൽവാമ, അവന്തിപുര എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ട കേസിൽ ആരെങ്കിലും കസ്റ്റഡിയിലാകുന്നത് ഇത് ആദ്യമാണ്. അവന്തിപുര, പുൽവാമ എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് ചാവേറാക്രമണത്തിന്റെ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. ചാവേറാക്രമണ കേസ് അന്വേഷിക്കുന്നത് ജമ്മു കശ്മീർ പൊലീസാണ്.

12 അംഗ എൻഐഎ സംഘത്തെയും അന്വേഷണ സംഘത്തെ സഹായിക്കാൻ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ആയവരെ വിശദമായി ചോദ്യം ചെയ്താൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook