വീണ്ടും അതേ റിപ്പോർട്ടർ, ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ പിന്നില്‍ അപകടം; വീഡിയോ

ഇത് രണ്ടാമത്തെ തവണയാണ് സമാനമായ അനുഭവം ഈ റിപ്പോർട്ടർക്ക് ഉണ്ടാവുന്നത്

live reporting accident, asianet news

ക്യാമറയിൽ അപ്രതീക്ഷിതമായി പതിയുന്ന ചില ദൃശ്യങ്ങളുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം റിപ്പോർട്ടർ അജയ് ഘോഷ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തെ കുറിച്ച് ലൈവ് റിപ്പോർട്ട് നൽകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു അപകടത്തിന് സാക്ഷിയാവുന്നത്. നെടുമങ്ങാടുനിന്നു പേരൂർക്കടയിലേക്ക് വന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

അപകടം ക്യാമറയിൽ പതിയുകയും മന്ത്രിസഭാ യോഗത്തെക്കുറിച്ച് ലൈവ് റിപ്പോർട്ട് നൽകിയ അതേ റിപ്പോർട്ടർക്ക് അപകടത്തെക്കുറിച്ചും റിപ്പോർട്ട് ചെയ്യേണ്ടി വരികയും ചെയ്തു.

മുൻപും റിപ്പോർട്ടിംഗിനിടെ സമാനമായൊരു അനുഭവം അജയ് ഘോഷിന് ഉണ്ടായിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 31നായിരുന്നു ഈ സംഭവം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവുമായി ബന്ധപ്പെട്ട ലൈവ് റിപ്പോർട്ടിങ്ങിനിടെ അജയ് ഘോഷിന്റെ പിന്നിൽ വച്ച് സ്കൂട്ടർ യാത്രക്കാരനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

റിപ്പോർട്ടിങ്ങിനിടെ അപകട ശബ്ദം കേട്ട് പിന്നിലേക്ക് തിരിഞ്ഞുനോക്കിയ അജയ് ഘോഷ് അപകടവിവരം, അവതാരകയായ ശാലിനിയോട് പറഞ്ഞു.തുടർന്ന് അപകടം സംഭവിച്ചയാളെ സഹായിക്കേണ്ടതുണ്ടെന്നു പറഞ്ഞ് മൈക്കുമായി പെട്ടെന്ന് അങ്ങോട്ടുനീങ്ങുകയും യാത്രക്കാരനെ പിടിച്ചെഴുന്നേൽപ്പിച്ച് പ്രശ്നമുണ്ടോയെന്ന് ചോദിക്കുന്നതും ലൈവിൽ കാണാമായിരുന്നു. പിന്നീട് നേരത്തെ നിന്ന സ്ഥലത്തേക്കുവന്ന അജയ് ഘോഷ് അപകടത്തെക്കുറിച്ച് ചെറുവിവരണം നൽകിയശേഷം വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സംബന്ധിച്ച റിപ്പോർട്ടിങ്ങിലേക്കു കടക്കുകയായിരുന്നു.

Read Also: വാർത്ത വായിക്കുന്നതിനിടെ മികച്ച അവതാരകയ്‌ക്കുള്ള അവാർഡ് കിട്ടിയാലോ? ദാ, ഇങ്ങനെയിരിക്കും

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Accident during live reporting video

Next Story
സർ, ഞങ്ങൾ തളർന്നു; വേദനയോടെ ഒരു ഡോക്ടർ വിജയ്ക്ക് എഴുതിയ കത്ത്theatres, cinema halls, master, tamil nadu, chennai news, tamil nadu theatres, theaters, tamil nadu theaters
The moderation of comments is automated and not cleared manually by malayalam.indianexpress.com