ബിഗ് സ്ക്രീനിൽ നിരന്തരം കാണുന്ന ഒരാളല്ല അഭിഷേക് ബച്ചൻ. അനുരാഗ് ബസുവിന്റെ മൻ‌മാർ‌സിയാനിലാണ് അഭിഷേകിനെ ഏറ്റവും ഒടുവിലായി പ്രേക്ഷകർ കണ്ടത്. എന്നാൽ സിനിമയ്ക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉള്ള ആളാണ് അഭിഷേക്. പ്രോ കബഡി ലീഗ് ഫ്രാഞ്ചൈസി ടീം ജയ്പൂർ പിങ്ക് പാന്തേഴ്സും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടീം ചെന്നൈയിൻ എഫ്‌സിയുമൊക്കെ ആയി തിരക്കിലാണ് അഭിഷേക്.

ഇതിനെല്ലാം അപ്പുറം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ കൂടിയാണ് അഭിഷേക്. എന്നാൽ സിനിമകളിൽ അഭിനയിക്കാത്തതിന്റെ പേരിൽ അഭിഷേകിനെ ട്രോൾ ചെയ്യുന്നവർക്ക് ഇതൊന്നും വിഷയമല്ല.

Abhishek bachchan, twitter

അടുത്തിടെ അഭിഷേക് ട്വിറ്ററിൽ ഒരു ഉദ്ധരണി പോസ്റ്റ് ചെയ്തു. “ഒരു ആശയമുണ്ടായിരിക്കുക, ഒരു ലക്ഷ്യമുണ്ടായിരിക്കുക. അസാധ്യമായ എന്തെങ്കിലും നിങ്ങൾ നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അസാധ്യമല്ലെന്ന് ലോകത്തിന് തെളിയിച്ചു കൊടുക്കുക,” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

View this post on Instagram

MINELOVE

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

എന്നാൽ അതിന് താഴെ മറുപടിയുമായി വന്ന ഒരാൾ ചോദിച്ചത് “തിങ്കളാഴ്ച സന്തോഷമായിരിക്കുന്ന ഒരാളെ നിങ്ങൾ എന്ത് വിളിക്കും? തൊഴിൽരഹിതൻ!,” എന്നായിരുന്നു.

ഏറ്റവും മാന്യവും പ്രസക്തവുമായ മറുപടിയാണ് അഭിഷേക് നൽകിയത്. “ഇല്ല! വിയോജിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ഒരാൾ,” എന്ന് വിളിക്കും എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

രാജ് കുമാർ റാവുവിനൊപ്പം അനുര ബസുവിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് അഭിഷേക് അടുത്തതായി അഭിനയിക്കുന്നത്. പരിമിതമായ സിനിമകൾ മാത്രമാണ് ചെയ്യുന്നതെങ്കിലും, താൻ ഇഷ്ടപ്പെടുന്ന മറ്റെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook