ന്യൂഡൽഹി: അനുപം ഖേറിന് പിന്നാലെ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. പാക് അനുകൂല തുർക്കി സൈബർ ഹാക്കർമാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ആക്രമണത്തിനുശേഷം തുർക്കിയിൽ ചില സന്ദേശങ്ങൾ ഹാക്കർമാർ അക്കൗണ്ടിൽ കുറിച്ചു. ഹാക്കിംഗിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ടിലെ വെരിഫിക്കേഷന്‌‍ ഗ്രീന്‍ ടിക്ക് അപ്രത്യക്ഷമായി. കവര്‍ ചിത്രമായി ഒരു മിസൈലിന്റെ ചിത്രവും വെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബോളിവുഡ് നടനും പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ അനുപം ഖേറിന്‍റെ ട്വിറ്റർ അക്കൗണ്ടും പാക് അനുകൂല ഹാക്കർമാർ ഹാക്ക് ചെയ്തിരുന്നു. നേരത്തെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്, രാജ്യസഭാ എംപി സ്വപൻ ദാസ്ഗുപ്ത എന്നിവരും സൈബർ ആക്രമണത്തിനു വിധേയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ