scorecardresearch

Latest News

ടോണി ക്രൂസിനെ ഞെട്ടിച്ച കൊച്ചുമിടുക്കൻ; ആരോൺ സ്പെയിനിലെ പരിശീലനത്തിനായുള്ള തയാറെടുപ്പിൽ

മേയിലോ ജൂണിലോ ആയിരിക്കും സ്പെയിനിലെ പരിശീലനം

aaron rapheal, Toni Kroos

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയുണ്ട്. വീടിനു മുന്നിലൂടെ ഉരുളുന്ന ടയറിനുള്ളിലൂടെ കൃത്യതയോടെ ഫുട്‍ബോൾ പായിക്കുന്ന ഒരു കൊച്ചു മിടുക്കൻ. തൃശൂർ മാള അഷ്ടമിച്ചിറ നെല്ലിശേരി സ്വദേശികളായ റഫേൽ തോമസ്‌ – മഞ്ജു ദമ്പതികളുടെ ഏകമകനായ നാല് വയസുകാരൻ ആരോണായിരുന്നു ആ വീഡിയോയിൽ.

ആരോണിന്റെ ആ ഷോട്ട് കേരളത്തിന് അകത്തും പുറത്തുമുള്ള നിരവവധി ഫുടബോൾ ആരാധകർ ഏറ്റെടുത്തിരുന്നു. കൂട്ടത്തിൽ ജർമൻ സൂപ്പർ താരവും റയൽ മാഡ്രിഡ് ടീമിന്റെ മിഡ് ഫീൽഡറുമായ ടോണി ക്രൂസിന്റെ മനസിലും ആ ഗോൾ പതിഞ്ഞു. അതോടെ ആരോണിനെ തേടിയെത്തിയത് സ്പെയിനിൽ ടോണി ക്രൂസിന്റെ ഫുട്‍ബോൾ അക്കാദമിയിൽ ഒരാഴ്ചത്തെ പരിശീലനം നടത്താനുള്ള ഭാഗ്യമാണ്.

ക്രൂസിന്റെ ഫുട്ബോൾ അക്കാദമി ജൂണിൽ ഓൺലൈനായി സംഘടപ്പിച്ച ‘കിക്ക്‌ ഇൻ ടു 22’ എന്ന ഓൺലൈൻ മത്സരത്തിലേക്കാണ് ആരോൺ തന്റെ ട്രിക്ക് ഷോട്ട് അയച്ചു നൽകിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് ആരോണിന് അത്യപൂർവ നേട്ടവും ലഭിച്ചത്. ഷോട്ടിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ക്രൂസ് തന്നെയായിരുന്നു പ്രഖ്യാപനം നടത്തിയത്.

അതിനു പിന്നാലെ ജർമൻ ബുണ്ടസ്‌ ലീഗയുടെ വളർന്നു വരുന്ന താരങ്ങളുടെ പട്ടികയിലും ആരോൺ ഇടംപിടിച്ചു. ഇതോടൊപ്പം ഐഎസ്എൽ ടീമായ ബംഗളൂരു എഫ്സിയുടെ ഫുട്ബോൾ അക്കാദമിയിലേക്ക് ആരോണിനെ തെരഞ്ഞെടുത്തു.

നിലവിൽ ബാംഗ്ലൂരിലെ അവരുടെ അക്കാദമിയിൽ പരിശീലനത്തിലാണ് ആരോൺ. ബംഗളൂരുവിലെ ഹാപ്പി വാലി സ്കൂളിൽ എൽകെജിയിൽ പഠിക്കുന്ന ആരോൺ പഠനസമയം കഴിഞ്ഞ് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് അക്കാദമിയിലാണ്. മേയിലോ ജൂണിലോ ആയിരിക്കും സ്പെയിനിലെ പരിശീലനം. അതിനുള്ള തയ്യാറെടുപ്പിലാണ് നാല് വയസുകാരൻ.

Also Read: ബുഡാപെസ്റ്റില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് ഒരു യാത്ര; പക്ഷെ വഴിയില്‍ വച്ച് പൊലീസ് പിടികൂടി

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Aaron raphael four year old fromkerala to train at toni kroos academy spain