/indian-express-malayalam/media/media_files/2026/01/10/aadujeevitham-2026-01-10-12-47-12.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
പ്രേക്ഷക മനസ്സിലും ബോക്സ് ഓഫീസിലും ഒരുപോലെ വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ 'ആടുജീവിതം.' ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തൽ, അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ​ഗോകുല്‍, താലിഖ് അല്‍ ബലൂഷി, റിക് അബി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
ഒരുപിടി സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി, വഞ്ചിക്കപ്പെട്ട് മരുഭൂമിയിൽ വർഷങ്ങളോളം കഴിയേണ്ടിവന്ന നജീബിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ഇപ്പോഴിതാ, ആടുജീവിതത്തിന്റെ കഥയിലൊരു മാറ്റം വരുത്തിക്കൊണ്ടുള്ള ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൗതുകം സൃഷ്ടിക്കുന്നത്.
Also Read: ഉണ്ണിയുടെയും സുന്ദരന്റെയും ആഗ്രഹം; 'മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്' റെഡി; വീഡിയോ
ചുട്ടുപഴുത്ത മരുഭൂമിക്കു പകരമായി കൊടും തണുപ്പും മഞ്ഞും ഉൾപ്പെടുത്തിക്കൊണ്ടാണ് എഐ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. മരുഭൂമിയിലേതിനു സമാനമായി കൊടും തണുപ്പിൽ അതിജീവിക്കാൻ കഷ്ടപ്പെടുന്നു കഥാപാത്രത്തെയാണ് വീഡിയോയിൽ സൃഷ്ടിച്ചിരിക്കുന്നത്. "aigigs10" എന്ന അക്കൗണ്ടാണ് പങ്കുവച്ച വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.
ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച ആടുജീവിതം ദൃശ്യ-സാങ്കേതിക മികവിലും പ്രശംസ നേടിയ ചിത്രമാണ്. ആഗോള ബോക്സ് ഓഫീസിൽ 150 കോടിയിലധികം രൂപയായിരുന്നു ചിത്രം നേടിയത്. എ.ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. ശബ്ദമിശ്രണം റസൂൽ പൂക്കുട്ടി, ക്യാമറ കെ.യു. മോഹനൻ എന്നിവർ ആണ് കൈകാര്യം ചെയ്തത്..
Read More: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us