തിരുവനന്തപുരം: വിവരം വച്ചാല്‍ ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു ടിപി സെന്‍കുമാറിന്റെ പ്രതികരണം. സെന്‍കുമാര്‍ ആര്‍എസിഎസിന്റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് സിപിഎം പ്രതിനിധി എ.എ.റഹീമിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ഇപ്പോള്‍ സേവാഭാരതിയുടെ കൂടെ പോയിട്ടുണ്ടെങ്കില്‍ എനിക്ക് വിവരം വച്ചത് കൊണ്ടാണെന്ന് മാത്രമേ പറയാനുള്ളൂ’ എന്നായിരുന്നു സെന്‍കുമാറിന്റെ വാക്കുകള്‍. എന്നാല്‍ തൊട്ടു പിന്നാലെ തന്നെ സെന്‍കുമാറിന് റഹീം മറുപടി കൊടുക്കുകയും ചെയ്തു. പരിഹാസ രൂപേണയുള്ള റഹീമിന്റെ മറുപടി സെന്‍കുമാറിന്റെ വായടപ്പിക്കുന്നതായിരുന്നു.
‘അപ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് വിവരം വച്ചത്. നിങ്ങള്‍ക്ക് ഒട്ടും വിവരമില്ലാതിരുന്ന സമയത്താണ് കേരളത്തിന്റെ ഡിജിപിയായിട്ട് ഇരുന്നതെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നതെന്ന് ആലോചിച്ച് പോവുകയാണ്’ എന്നായിരുന്നു സെന്‍കുമാറിന് റഹീം നല്കിയ മറുപടി.
അതേസമയം, ശബരിമല കര്‍മ്മ സമിതി ഇന്ന് നടത്തുന്ന അയ്യപ്പജ്യോതി തെളിയിക്കലില്‍ സെന്‍കുമാര്‍ പങ്കെടുക്കും. വൈകിട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി ആരംഭിക്കുക.