സ്ത്രീകളുടെ വാനിറ്റി ബാഗ് പലർക്കും ഒരത്ഭുതലോകമാണ്. മേക്കപ്പ് ബോക്സ് മുതൽ സേഫ്റ്റി പിൻ വരെ… പേന മുതൽ പേനാക്കത്തിവരെ.. പാരസെറ്റമോൾ മുതൽ ഒആർഎസ് പൗഡർ വരെ… ചെരിപ്പോ ഒരു ജോഡി അധിക ഡ്രസ്സോ മാസങ്ങളായുള്ള കറന്റ് ബില്ലോ ഗ്രോസറി ലിസ്റ്റോ.. എന്നു തുടങ്ങി ഊഹിച്ചെടുക്കാൻ പോലും കഴിയാത്ത എന്തും കണ്ടെത്താവുന്ന ഒരക്ഷയപാത്രമാണ് ഓരോ വാനിറ്റി ബാഗും!

ലേഡീസ് വാനിറ്റി ബാഗ് എന്ന വിഷയത്തെ വളരെ രസകരമായി ചിത്രീകരിച്ച ‘A Women’s Purse iട a mysterious thing’ എന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ കാഴ്ചകളിലൊന്ന്. സഞ്ചരിക്കുന്ന മെഡിക്കൽഷോപ്പും വൈൻപാർലറുമൊക്കെയാണ് വീഡിയോയിലെ വാനിറ്റി ബാഗ്. 9 വർഷം പഴക്കമുള്ള ടിവിയുടെ വാറന്റി കാർഡു പോലും സൂക്ഷിച്ചുവയ്ക്കുന്ന ലോക്കറായും ഞൊടിയിടയിൽ രൂപംമാറുന്ന വാനിറ്റിബാഗ്, ഒരേസമയം നമ്മെ ചിന്തിപ്പിക്കുകയും ചിരിയുണർത്തുകയും ചെയ്യും.

വാനിറ്റി ബാഗ് ഉയർത്താൻ ശ്രമിച്ച് പരാജയപ്പെടുന്ന സെക്യൂരിറ്റിക്കാരനും കാറിന്റെ കീ വാനിറ്റി ബാഗിലിറങ്ങി മുങ്ങിത്തപ്പിയെടുക്കുന്ന ഹസ്ബെന്റ് കഥാപാത്രത്തെയുമൊക്കെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

2:35 ദൈർഘ്യമുള്ള രസകരമായ വീഡിയോയുടെ താഴെ ട്രൂ സ്റ്റോറി, “എന്റെ ബാഗും ഇങ്ങനെ തന്നെ” തുടങ്ങിയ കമന്റുകൾ നിറയുകയാണ്. സ്ത്രീകൾക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ കഴിയുന്ന വീഡിയോയെ രണ്ടും കൈയ്യും നീട്ടി സ്വാഗതം ചെയ്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ