ടെലിവിഷനിലെ ചോദ്യോത്തര റിയാലിറ്റി ഷോയില്‍ ലളിതമായൊരു ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതിരുന്ന തുര്‍ക്കിഷ് യുവതിക്ക് സോഷ്യൽ മീഡിയയില്‍ പരിഹാസം. ‘ചൈനീസ് വന്മതില്‍ എവിടെയാണ്’ എന്ന ചോദ്യത്തിനാണ് ഉത്തരം പറയാനാവാതെ 26കാരിയായ സൂ അയ്ഹാന്‍ കുഴങ്ങിയത്. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഹിന്ദി റിയാലിറ്റി ഷോ പോലെ തുര്‍ക്കിയില്‍ നടത്തുന്ന ‘കിം മിള്യനര്‍ ഒല്‍മാക് ഇസ്തര്‍’ എന്ന പരിപാടിയിലാണ് യുവതി പങ്കെടുത്തത്.

മൂന്നാം ഘട്ടത്തിലാണ് യുവതിയോട് അവതാരകന്‍ ചോദ്യം ചോദിച്ചത്. എന്നാല്‍ ഉത്തരം അറിയാതിരുന്ന അയ്ഹാന്‍ തനിക്ക് പ്രേക്ഷകരുടെ സഹായം വേണമെന്ന് അറിയിച്ചു. തുടര്‍ന്ന് ഓഡിയന്‍സ് പോള്‍ തിരഞ്ഞെടുത്തു. ചൈനീസ് വന്മതില്‍ ചൈനയില്‍ ആണെന്ന് വെറും 51 ശതമാനം പ്രേക്ഷകര്‍ മാത്രമാണ് വോട്ട് ചെയ്തത്. ഇതില്‍ ആശയക്കുഴപ്പം തോന്നിയ യുവതി വീണ്ടും ഒരു ലൈഫ്‍ലൈന്‍ കൂടി എടുത്തു. ഇത്തവണ ഒരു സുഹൃത്തിനെയാണ് അയ്ഹാന്‍ വിളിച്ചത്.

സുഹൃത്ത് പറഞ്ഞപ്പോള്‍ മാത്രമാണ് വന്മതില്‍ ചൈനയില്‍ തന്നെയാണെന്ന് യുവതി ഉത്തരം പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിയെ സോഷ്യൽ മീഡിയയില്‍ പരിഹസിച്ച് പോസ്റ്റുകള്‍ നിറഞ്ഞു. എന്നാല്‍ ‘തനിക്ക് ഇഷ്ടമുളളപ്പോള്‍ എടുക്കാനാണ് ലൈഫ്‍ലൈന്‍ ലഭിച്ചത്’ എന്നാണ് അയ്ഹാന്‍ ഒരു തുര്‍ക്കിഷ് മാധ്യമത്തോട് പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ