ടിക് ടോക്കിലെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. തങ്ങളുടെ അഭിനയ ശേഷിയും കഴിവും എല്ലാം വീഡിയോകളാക്കി ലൈക്ക് നേടുകയാണ് സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍. അഭിനയം മുതല്‍ അടുക്കളക്കാര്യങ്ങള്‍ വരെ ഇത്തരത്തില്‍ ടിക് ടോക്കിലൂടെ പ്രചരിപ്പിക്കാറുണ്ട്.

അതില്‍ ശ്രദ്ധേയമായ വീഡിയോകളില്‍ ഒന്നാണ് വരന്റെ വീട്ടിലേക്ക് പോവാന്‍ നില്‍ക്കുന്ന വധു സ്വന്തം വീട്ടുകാരെ കെട്ടിപ്പിടിച്ച് സ്നേഹം അറിയിച്ച് കരയുന്നത്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ ടിക് ടോക്കിലൂടെ വൈറലായി മാറി. സഹോദരനും മാതാപിതാക്കള്‍ക്കും ആലിംഗനം നല്‍കുന്ന വധുവിന്റെ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

എന്നാല്‍ ഈ വീഡിയോ പുറത്ത് വന്ന് വൈറലായതിന് പിന്നാലെ വധുവിന്റെ സുഹൃത്തുക്കള്‍ മറ്റൊരു വീഡിയോയും പുറത്തുവിട്ടു. വിവാഹ തലേന്ന് വീഡിയോ എടുക്കാന്‍ വധു കൂട്ടുകാരോട് ചട്ടംകെട്ടുന്ന വീഡിയോ ആണ് പുറത്ത് വന്നത്. താന്‍ കാറില്‍ കയറുമ്പോള്‍ കരയുമെന്നും അത് വീഡിയോ പകര്‍ത്തി ടിക് ടോക്കില്‍ ഇടണമെന്നുമാണ് വധു പറയുന്നത്. ഈ വീഡിയോയും ആദ്യത്തെ വീഡിയോ പോലെ വൈറലായി മാറി. എന്നാല്‍ പെണ്‍കുട്ടിക്കെതിരെ വലിയ തോതിലുളള വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook