വേനൽ കടുക്കുന്നു; കുപ്പിവെളളം കുടിച്ച് ദാഹമകറ്റി രാജവെമ്പാല

രാജ്യത്തെ പല ഭാഗങ്ങളിലും ചൂട് 40ഡിഗ്രിസെൽഷ്യസിൽ വരെ എത്തി നിൽക്കുകയാണ്. ബീഹാർ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

king cobra, water bottle, karnataka

രാജ്യമെങ്ങും കടുത്ത ചൂടിന്റെ പിടിയിലാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത വേനലിലൂടെയാണ് രാജ്യമിപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. വെളളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. കാടും തോടും കുളവുമെല്ലാം വറ്റി കൊണ്ടിരിക്കുകയാണ്. ചൂട് സഹിക്കാൻ പറ്റാതെ പുറത്ത് പോലും ഇരിപ്പാണ് പലരും. രാജ്യത്തെ പല ഭാഗങ്ങളിലും ചൂട് 40 ഡിഗ്രിസെൽഷ്യസിൽ വരെ എത്തി നിൽക്കുകയാണ്. ബീഹാർ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുടി വെളളത്തിനായി നെട്ടോട്ടമോടുകയാണ് മനുഷ്യർ. കുടിക്കാനും കുളിക്കാനും പോലും വെളളമില്ലാത്ത അവസ്ഥയാണിപ്പോൾ. മൃഗങ്ങളും പക്ഷികളും വെളളമില്ലാതെ വഴിമുട്ടി നിൽക്കുകയാണ്. വെളളം തേടി പല ജീവികളും കാട്ടിൽ നിന്ന് നാട്ടിലേക്കെത്തി കഴിഞ്ഞു. ദിനം പ്രതി വരൾച്ച കടുക്കുന്നുവെന്നാണ് ഈ കാടിറക്കങ്ങൾ സൂചിപ്പിക്കുന്നത്.

എത്രത്തോളം ഭീകരമാണ് വരൾച്ച എന്ന് കാണിക്കുകയാണ് കർണാടകയിൽ നിന്നുളള ഒരു വിഡിയോ. കൊടു വരൾച്ചയിലായിരിക്കുന്ന കർണാടകയിലെ കെയ്‌ഗിൽ നിന്നുളളതാണ് വിഡിയോ. വനപാലകർ നൽകുന്ന കുപ്പിവെളളം കുടിക്കുന്ന ഒരു രാജവെമ്പാല. നിരവധി പേരാണ് ഇതിനോടകം ഈ വിഡിയോ കണ്ട് കഴിഞ്ഞത്.

പന്ത്രണ്ട് അടി നീളമുളള​ രാജവെമ്പാലയാണിതെന്ന് പറയപ്പെടുന്നു. ഗ്രാമത്തിൽ രാജവെമ്പാലയെത്തിയപ്പോൾ പ്രദേശവാസികൾ വനപാലകരെ അറിയിക്കുകയായിരുന്നു. വെളളം കൊടുക്കുമ്പോൾ കൊത്താതിരിക്കാനയി പാമ്പിന്റെ വാലിൽ പിടിച്ചിരിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും കാണുന്നുണ്ട് വിഡിയോയിൽ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: A thirsty king cobra drinking water from a water bottle in karnataka

Next Story
ജയലളിതയോടുളള പ്രണയവും ആദ്യ കൂടിക്കാഴ്‌ചയും വിവരിച്ച് മാർക്കണ്ഡേയ കട്‌ജുmarkandey katju, jayalalithaa
The moderation of comments is automated and not cleared manually by malayalam.indianexpress.com