/indian-express-malayalam/media/media_files/uploads/2017/03/cobra-water-bottle-759.jpg)
രാജ്യമെങ്ങും കടുത്ത ചൂടിന്റെ പിടിയിലാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത വേനലിലൂടെയാണ് രാജ്യമിപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. വെളളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. കാടും തോടും കുളവുമെല്ലാം വറ്റി കൊണ്ടിരിക്കുകയാണ്. ചൂട് സഹിക്കാൻ പറ്റാതെ പുറത്ത് പോലും ഇരിപ്പാണ് പലരും. രാജ്യത്തെ പല ഭാഗങ്ങളിലും ചൂട് 40 ഡിഗ്രിസെൽഷ്യസിൽ വരെ എത്തി നിൽക്കുകയാണ്. ബീഹാർ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുടി വെളളത്തിനായി നെട്ടോട്ടമോടുകയാണ് മനുഷ്യർ. കുടിക്കാനും കുളിക്കാനും പോലും വെളളമില്ലാത്ത അവസ്ഥയാണിപ്പോൾ. മൃഗങ്ങളും പക്ഷികളും വെളളമില്ലാതെ വഴിമുട്ടി നിൽക്കുകയാണ്. വെളളം തേടി പല ജീവികളും കാട്ടിൽ നിന്ന് നാട്ടിലേക്കെത്തി കഴിഞ്ഞു. ദിനം പ്രതി വരൾച്ച കടുക്കുന്നുവെന്നാണ് ഈ കാടിറക്കങ്ങൾ സൂചിപ്പിക്കുന്നത്.
എത്രത്തോളം ഭീകരമാണ് വരൾച്ച എന്ന് കാണിക്കുകയാണ് കർണാടകയിൽ നിന്നുളള ഒരു വിഡിയോ. കൊടു വരൾച്ചയിലായിരിക്കുന്ന കർണാടകയിലെ കെയ്‌ഗിൽ നിന്നുളളതാണ് വിഡിയോ. വനപാലകർ നൽകുന്ന കുപ്പിവെളളം കുടിക്കുന്ന ഒരു രാജവെമ്പാല. നിരവധി പേരാണ് ഇതിനോടകം ഈ വിഡിയോ കണ്ട് കഴിഞ്ഞത്.
#WATCH: Drought-hit villagers in Karnataka's Kaiga made King Cobra drink water from a bottle (March 24th) pic.twitter.com/SVEvg4GUKD
— ANI (@ANI_news) March 30, 2017
പന്ത്രണ്ട് അടി നീളമുളള​ രാജവെമ്പാലയാണിതെന്ന് പറയപ്പെടുന്നു. ഗ്രാമത്തിൽ രാജവെമ്പാലയെത്തിയപ്പോൾ പ്രദേശവാസികൾ വനപാലകരെ അറിയിക്കുകയായിരുന്നു. വെളളം കൊടുക്കുമ്പോൾ കൊത്താതിരിക്കാനയി പാമ്പിന്റെ വാലിൽ പിടിച്ചിരിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും കാണുന്നുണ്ട് വിഡിയോയിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.