Latest News

‘എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ട്’; ഒരു മകന്റെ വിവാഹാശംസ

വിവാഹാശംസകള്‍ അമ്മ, ഒരു മകന്‍ എഴുതുന്നു

Mother's Second Marriage, അമ്മയുടെ രണ്ടാം വിവാഹം,Gokul Sreedhar, ഗോകുല്‍ ശ്രീധർ,son about his mother's marriage, അമ്മയുടെ വിവാഹത്തെ കുറിച്ച് മകന്‍,second marriage, ie malayalam

തിരുവനന്തപുരം: രണ്ടാം വിവാഹം, അതും ഒരു സ്ത്രീയുടേതാണെങ്കില്‍ നമ്മുടെ സമൂഹം നെറ്റി ചുളിക്കും. രണ്ടാം വിവാഹത്തെ അംഗീകരിക്കാന്‍ മടിക്കുന്ന സമൂഹത്തില്‍ തന്റെ അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് വ്യത്യസ്തമാവുകയാണ്.

ഇന്ന് അമ്മയുടെ വിവാഹമായിരുന്നു. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല’ എന്നാണ് ഗോകുല്‍ lതന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. എസ്എഫ്‌ഐ കൊട്ടിയം ഏരിയാ സെക്രട്ടറി കൂടിയാണ് ഗോകുല്‍.

‘ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്. അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്’ ഗോകുല്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മയുടെ വിവാഹമായിരുന്നു.

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്.

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളി പോകില്ല..

ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവന്‍ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ട്….കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

അമ്മ, Happy Married Life..

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: A sons post about his mothers second marriage267037

Next Story
‘ആ കപ്പ് ഇവിടെ വച്ച് പോകൂ..’; ലോകകപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യയേയും അഭിനന്ദനേയും കളിയാക്കി പാക് പരസ്യംCricket World Cup, ലോകകപ്പ് ക്രിക്കറ്റ്, Pakistan, പാക്കിസ്ഥാന്‍, India, ഇന്ത്യ, Advertisement, Social Media, സോഷ്യല്‍മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express