വധു നൃത്തം ചെയ്യുന്ന നിരവധി വിഡിയോകൾ കണ്ടിട്ടുണ്ട്. പലരും ഫാസ്റ്റ് സോങ്ങുകൾക്കൊപ്പമാണ് നൃത്തം ചെയ്യാറുളളത്. എന്നാൽ വളരെ വ്യത്യസ്തമായി രണ്ടു മെലഡി പാട്ടുകൾക്കൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്ന വധുവിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ന്യൂയോർക്കിൽ താമസിക്കുന്ന പായൽ കടക്കിയ പുജിയാണ് വിവാഹ ദിവസത്തിൽ വളരെ വ്യത്യസ്തമായ പ്രകടനം നടത്തിയത്. സ്വർണ നിറത്തിലുളള വസ്ത്രം ധരിച്ച പായലിനെ കാണാൻ മനോഹരിയായിട്ടുണ്ട്. 1990 കളിൽ പുറത്തിറങ്ങിയ ദിൽ ദീവാന എന്ന ഗാനവും ഷാരൂഖിന്റെ ഹിറ്റ് ചിത്രം റബ്നേ ബനാ ദി ജോഡിയിലെ പാട്ടുമാണ് പായൽ നൃത്തം ചെയ്യാനായി തിരഞ്ഞെടുത്തത്.

മേയ് ഏഴിന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം 1.1 മില്യൻ പേർ കണ്ടുകഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook