scorecardresearch

What, Where, Why ഇനി മാറി പോകില്ല; പാട്ടിലൂടെ പറഞ്ഞ് കൊടുത്ത് കൊച്ചു മിടുക്കി, വീഡിയോ

പാഠങ്ങൾ ഓർത്തുവയ്ക്കാൻ ഇതു തന്നെ എളുപ്പഴി

പാഠങ്ങൾ ഓർത്തുവയ്ക്കാൻ ഇതു തന്നെ എളുപ്പഴി

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Viral Video| Trending| Trending in Kerala

പാട്ടിലൂടെ പാഠം പഠിക്കുന്ന കുട്ടിയുടെ വീഡിയോ ശ്രദ്ധ നേടുന്നു, Photo: Source/ Instagram

എളുപ്പവഴിയിലൂടെ പാഠങ്ങൾ മനപാഠമാക്കാൻ പല രീതിയും തിരഞ്ഞെടുക്കാറുണ്ട്. പാട്ടിലൂടെ പല കാര്യങ്ങളും പഠിച്ചാൽ ഓർത്തുവയ്ക്കാനാകും എന്ന കാര്യം പല അധ്യാപരും പറയാറുമുണ്ട്. അത്തരത്തിൽ ഒരു പാട്ടിലൂടെ ഇംഗ്ലീഷ് വ്യാകരണം പഠിക്കുന്ന മിടുക്കിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

മലപ്പുറം കൊണ്ടോട്ടിയിലെ എഎംയുപി സ്ക്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സ്ക്കൂളിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ തന്നെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ക്ലാസ്സറൂമിലിരുന്ന് ഇംഗ്ലീഷിലെ What,Where, Whom എന്നതൊക്കെ കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് പറയുകയാണ് മിടുക്കി. ഷൈമ എന്ന ഈ കൊച്ചു മിടുക്കിയുടെ പേര്.

Advertisment

സ്ക്കൂളിന്റെ പ്രൊഫൈലിൽ വീഡിയോയുണ്ടെങ്കിലും ദൃശ്യങ്ങൾ കൂടുതൽ​ ശ്രദ്ധ നേടിയത് അധ്യാപകൻ തന്നെ പങ്കുവച്ചപ്പോഴാണ്. ബേസിൽ അമീൻ ആണ് നാലു ദിവസങ്ങൾക്കു മുൻപ് വീഡിയോ ഷെയർ ചെയ്തത്. 4,85,765 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. മമ്മൂട്ടി ചിത്രം 'വേഷ'ത്തിലെ 'വേഷങ്ങൾ ജന്മങ്ങൾ' എന്ന ഗാനത്തിന്റെ ഈണത്തിലാണ് കുട്ടി ആലപിക്കുന്നത്.

അനവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. പിള്ളേരെ അടികൊടുത്തും വിരട്ടിയും പഠിപ്പിച്ചാൽ മാത്രം പോരാ … ദേ ഇതേപോലെ പറഞ്ഞു തരാനും പഠിപ്പിക്കാനും കൂടെ ആളുവേണം, Aww aaa പുസ്തകത്തിലെ വരികൾ ഇത്രോം ഭംഗി ആണെന്ന് ഇപ്പോഴാ തിരിഞ്ഞെ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. തങ്ങളുടെ സ്ക്കൂൾ കാലം ഓർമ വരുന്നെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ബോക്സിൽ കുറിച്ചത്.

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: