കൊച്ചി: ശബരിമല സംരക്ഷണ ജാഥ നാനാ മതസ്ഥരും ഹിന്ദുമതത്തിലെ എല്ലാ സമുദായക്കാരും ഏറ്റെടുത്തെന്ന് അവകാശപ്പെട്ട് രാഹുല്‍ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്ലാ ശബരിമല സംരക്ഷണ യാത്രകളും പുരോഗമിക്കുകയാണെന്നാണ് രാഹുലിന്റെ അവകാശവാദം.

ഇനി തമിഴ്‌നാട്, കര്‍ണാടകം, തെലുങ്ക് ഭക്തജനങ്ങളെയും സഹായത്തിന് വിളിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. ഒക്ടോബര്‍ 17 മുതല്‍ 22 വരെ ആരെയും അതിക്രമിച്ച് കടക്കാന്‍ അനുവദിക്കില്ലെന്നും ഈ ധര്‍മ്മ യുദ്ധം ജയിച്ചേ തീരുവെന്നും രാഹുല്‍ പറയുന്നു. വരാന്‍ പോകുന്ന ഒരുപാട് തലമുറകള്‍ ഈ ധര്‍മ്മ സമരത്തെക്കുറിച്ച് പറയും. വരുംകാല നമ്മുടെ പാണ സഹോദരങ്ങള്‍ ഈ വിജയം പാടി പുകഴ്ത്തുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

ശബരിമലയ്ക്ക് വേണ്ടി ഹിന്ദു ഒന്നിക്കണമെvdvd പറയുമ്പോഴും നമ്പൂതിരിയും പുലയരും നായരും ഈഴവരുമെല്ലാം വേറെവേറെയാണെന്ന് രാഹുല്‍ ഈശ്വര്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ നിങ്ങള്‍ നമ്പൂതിരിമാര്‍ പാടി നടന്നാല്‍ ഒക്കൂല്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. രാഹുല്‍ ഈശ്വറിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി മാറി. ‘നമ്പൂതിരി സഹോദര, നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ പിള്ളേർക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്,’ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

‘തിരക്കാണ് നമ്പൂതിരി സഹോദരe. നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ പാട്ടു എഴുതി കൊടുത്തു പാടിക്ക്. ഇനി ഇതൊന്നുമില്ലെങ്കിലും തൊഴിൽ ഉറപ്പു പണിക്കു പോയി കുടുംബം നോക്കണം. പിള്ളേരെ പഠിപ്പിക്കണം. അല്ലാതെ നിന്റെ വീരകഥകൾ പാടി നടക്കാൻ ഉള്ള സമയം ഒന്നും ഇല്ല. ഉടുക്ക് ഒക്കെ കൊട്ടും പക്ഷെ അത് ഞങ്ങൾക്ക് രസിക്കാൻ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയുള്ള കൊട്ടൊക്കെ എന്റെ അപ്പൂപ്പൻ പോലും കൊട്ടയിട്ടില്ല തംബ്രാ,’ റെജിമോന്റെ പോസ്റ്റില്‍ പരിഹസിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ പിള്ളേർക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്.

ഞാൻ ലണ്ടൻ ആസ്ഥാനം ആയിട്ടുള്ള ഗവേഷക സ്ഥാപനത്തിന്റെ ഭാഗം ആയി ലോക തൊഴിലാളി സംഘടനകൾ ഐക്യ രാഷ്ട്ര സഭ എന്നിവർക്ക് വേണ്ടി തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്നു.

ജാതി മതം നോക്കാതെ പ്രവർത്തിക്കുന്നു.

ഒപ്പം റോയിട്ടേഴ്‌സ് റിപ്പോർട്ടറും ആണ്. അതിനിടയിൽ എവിടെ സമയം.

എന്റെ മക്കൾ പ്രൈമറി സ്‌കൂളിലാണ്.സോളാർ സിസ്റ്റം / ഹ്യൂമൻ ബോഡി പഠിക്കുന്നു.

തിരക്കാണ് നമ്പൂതിരി സഹോദര. നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ പാട്ടു എഴുതി കൊടുത്തു പാടിക്ക്.

ഇനി ഇതൊന്നുമില്ലെങ്കിലും തൊഴിൽ ഉറപ്പു പണിക്കു പോയി കുടുംബം നോക്കണം. പിള്ളേരെ പഠിപ്പിക്കണം.

അല്ലാതെ നിന്റെ വീരകഥകൾ പാടി നടക്കാൻ ഉള്ള സമയം ഒന്നും ഇല്ല.

ഉടുക്ക് ഒക്കെ കൊട്ടും പക്ഷെ അത് ഞങ്ങൾക്ക് രസിക്കാൻ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയുള്ള കൊട്ടൊക്കെ എന്റെ അപ്പൂപ്പൻ പോലും കൊട്ടിയിട്ടില്ല തംബ്രാ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook