മലയാളത്തിലെ മികച്ച ഹാസ്യചിത്രമാണ് ഷാഫി സംവിധാനം ചെയ്ത പുലിവാല്‍ കല്ല്യാണം. സിനിമ പുറത്തിറങ്ങി 14 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിലെ കഥാപാത്രങ്ങളെ മലയാളികള്‍ നെഞ്ചേറ്റുന്നുണ്ട്. ഇതിലെ ഓരോ കഥാപാത്രങ്ങളും ട്രോളന്മാരുടെ പ്രിയപ്പെട്ട മീമുകളായും മാറിയിട്ടുണ്ട്. പ്രത്യേകിച്ച് സലീം കുമാറും കൊച്ചിന്‍ ഹനീഫയും ചെയ്ത ധര്‍മേന്ദ്ര, മണവാളന്‍ എന്നീ കഥാപാത്രങ്ങള്‍. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഈ കഥാപാത്രങ്ങളെ ദുരന്തനായകന്മാരാക്കിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സലീം കുമാറും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.

സലീം കുമാറിന്റെ കുറിപ്പ്:
ധർമേന്ദ്രയെയും മണവാളനെയും കുറിച്ച് സിനിമ പാരഡിസോയിൽ വന്ന ഒരു പോസ്റ്റാണ് താഴെ കാണുന്നത്…ഒരു മികച്ച write up ആണ്…ഇങ്ങനെ ഒരു എഴുത്തിന് Kiran Asif അഭിനന്ദനം അർഹിക്കുന്നു.
ധർമേന്ദ്രയെയും മണവാളനെയും 14 വർഷങ്ങൾക്കും ഇപ്പുറം ഓർത്തിരുന്നതിനു നന്ദി.
………………………………

ഞാൻ ധർമേന്ദ്ര… മുംബൈയിലെ ടാക്സി ഡ്രൈവർ ധർമേന്ദ്ര…..
മനസിലൊരായിരം കാര്യങ്ങൾ ഇപ്പോൾ കടന്നു പോകുന്നു…… ഹരിയുടെയും ഗംഗയുടെയും വിവാഹ ശേഷം മുംബൈയിലേക്ക് മടങ്ങി…. ഇപ്പൊ ഓർക്കുമ്പോൾ ഒരു കുളിർമഴ പോലെ ഉണ്ട് ആ ദിവസങ്ങൾ….. നഷ്ടപെട്ടു എന്ന് കരുതിയ നാടും പിന്നെ കുറെ നല്ല ആൾക്കാരെയും പരിചയപെട്ട കുറച്ചു ദിവസങ്ങൾ….. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ 14 വർഷങ്ങൾ ആയിരിക്കുന്നു…
ജീവിതം ഒരുപാട് മാറി… ഇന്നു ഞാൻ വിവാഹിതനാണ്.. വൈകിയുള്ള വിവാഹം ആണെങ്കിലും ഭാര്യയും ഇരട്ടക്കുട്ടികളുടെ അച്ഛനായും ധാരാവിയിലെ ഈ ഒറ്റമുറി വീട്ടിൽ ഉള്ളത്കൊണ്ട് ഓണം എന്ന പോലെ സന്തോഷത്തോടെ ജീവിച്ചു പോവുന്നു…

ഈ ദിവസത്തിൽ പഴയതൊക്കെ ഓർക്കാൻ ഒരു സംഭവം ഉണ്ടായി…. പതിവുപോലെ ഓട്ടം കാത്തു CST ക്ക് മുൻപിൽ നിൽക്കുമ്പോൾ ഒരു ദമ്പതികൾ വന്ന് ടാക്സി വിളിച്ചു… യാദൃശ്ചികം എന്ന് പറയാതെ വയ്യ… ഹരിയും ഗംഗയും ആയിരുന്നു അത്…. എന്നെ കണ്ടതും ഒരു ഞെട്ടലോടെ അവൻ എന്നെ കെട്ടിപിടിച്ചു…. അവനു ഇപ്പോഴും എന്നെ ഓർമയുണ്ട്…. അവൻ ഇപ്പൊ ആളാകെ മാറി… Setji ടെ business ഒക്കെ നോക്കിനടത്തുന്നത് ഇവർ 2പേരും കൂടെയാണ്….. നല്ല രീതിയിൽ ജീവിക്കുന്നു… മക്കൾ ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ..
നാട്ടിലെ പടക്കം ബിസിനസ്‌ ഒക്കെ ഉഷാറായി മുന്നോട്ടു പോവുന്നുണ്ട് … ഏട്ടനും തീപൊരി ഏട്ടനും കൂടെ നല്ല രീതിയിൽ നടത്തുന്നുണ്ട്…

കേട്ടപ്പോ ഒരു സന്തോഷം…. അവരുടെ കഷ്ടപ്പാടുകൾ ഞാനും കണ്ടിട്ടുള്ളതല്ലേ…. ടാക്സി നിർത്തി അവരെ Marriot ഹോട്ടലിൽ ഇറക്കി വിടുമ്പോൾ അവൻ എനിക്ക് 2000 ത്തിന്റെ നോട്ടുകൾ എനിക്ക് നേരെ നീട്ടി… പക്ഷെ അത് വാങ്ങുവാൻ എനിക്ക് തോന്നിയില്ല .. അവൻ എന്നെ തിരിച്ചറിഞ്ഞല്ലോ… അത് മതി… എപ്പോ എന്ത് ആവശ്യം വന്നാലും വിളിക്കണേ ചേട്ടാ എന്ന് പറഞ്ഞു അവർ യാത്രയായപ്പോൾ ഒരു സന്തോഷം… നാട്ടിൽ ഇപ്പോഴും ആരെല്ലാമോ ഉണ്ട് എന്ന് ഒരു തോന്നൽ…..

ഈ ഒരു നിമിഷത്തിൽ ഒരു നൊമ്പരത്തോടെ അല്ലാതെ മണവാളനെ എനിക്ക് ഓർക്കാനാവില്ല…. പൈസ തരാതെ എന്നെ കുറെ ചുറ്റിച്ചെങ്കിലും അവൻ ഒരു പാവം ആയിരുന്നു… നാട്ടിൽ നിന്ന് മുംബൈയിലേക്ക് ഉള്ള മടക്കയാത്രയിൽ കല്യാണം കഴിഞ്ഞ സന്തോഷത്തിൽ മണവാളനും ഭാര്യയും ഉണ്ടായ്രുന്നു….. ഭാര്യയുമായി മുംബൈയിൽ settle ആവാൻ ആയിരുന്നു അവന്റെ മനസ്സിൽ…. ഹരികൊടുത്ത പൈസകൊണ്ട് ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അവർ താമസിച്ചു തുടങ്ങി….. തിരക്ക് പിടിച്ച ജീവിതത്തിൽ പതിയെ മണവാളനോടുള്ള അടുപ്പം കുറഞ്ഞു…. പിന്നീട് ഒരിക്കൽ ബാന്ദ്രയിലെ മാർക്കറ്റിൽ വെച്ചു അവനെ കണ്ടിരുന്നു…. അവന്റെ കഥ ഇപ്പോഴും ഒരു ഞെട്ടൽ അവശേഷിപ്പിക്കുന്നു…. 3, 4 വർഷത്തിനുള്ളിൽ തന്നെ ഭാര്യ തന്നെ ഉപേക്ഷിച്ചു വേറൊരുത്തന്റെ കൂടെ പോയി… അവന്റെ മുഴുവൻ സമ്പാദ്യവുംകൊണ്ട്…. എപ്പോഴും തമാശകളും ചിരിയുമുള്ള അവന്റെ മുഖത്തു അന്ന് ആ ചിരി ഇല്ലായിരുന്നു… അന്ന് ധർമേന്ദ്രാ എന്ന് വിളിച്ചു തോളത്ത് കൈയ്‌വെച്ചു കെട്ടിപിടിച്ച ശേഷം അവൻ നടന്നു പോയി…. അന്ന് വിചാരിച്ചില്ല അവനെ പിന്നെ കാണാൻ സാധിക്കില്ല എന്ന്… പിന്നീട് അന്ധേരിയിലെ വാടക മുറിയിൽ താമസം മാറി എന്നും navi മുംബൈ ലെ ഫാക്ടറി ജോലിക്ക് പോവുന്നു എന്നൊക്കെ കേട്ടെങ്കിലും എവിടെയും അവനെ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല….

ഇന്നും ടാക്സി സ്റ്റാൻഡിൽ നിൽക്കുമ്പോൾ കാത്തിരിക്കും…. Kochiയിലേക്ക് ഒരു ലോങ്ങ്‌ ട്രിപ്പുമായ് മണവാളൻ വരുന്നതും നോക്കി…..

ഇത് Kiran Asif എഴുതിയതാണ്.
……………………………………………

ഇനിയുള്ളത് Cinema Paradiso Club ഇന്റെ ക്രിയേറ്റർ കൂടിയായ രാകേഷ് റോസിന്റെ write up ആണ്.

അയാള്‍ ഇന്ന് ചിരിക്കാറില്ല.തമാശകള്‍ പറയാറില്ല….പാട്ട് പാടാറില്ല. ധാരാവിയിലെ കല്‍ക്കരി കമ്പനിയിലെ ജോലി അയാളിലൂടെ മുഖത്ത് വളരെ മുന്‍പേ തന്നെ വാര്‍ദ്ധക്യത്തിന്റെ ചിത്രങ്ങള്‍ വരച്ചു തുടങ്ങി.

സ്ത്രീകള്‍ ചുറ്റും കൂടിയിരുന്ന ഒരു കാസനോവ അല്ല ഇന്നയാള്‍…ഏകനായ ഒരു വ്യദ്ധന്‍…..വിരസമായ വാരാന്ത്യ സായാഹ്നങ്ങളില്‍ അയാള്‍ ജൂഹൂ ബീച്ചില്‍ പോയിരിക്കും…തിരക്കിനിടയില്‍ ആരും ശ്രദ്ധിയ്ക്കാതെ അയാള്‍ കടല കൊറിച്ചു കൊണ്ട് കടലിനെ തന്നെ നോക്കി ഇരിയ്ക്കും.

അക്കൊല്ലത്തെ മുംബൈ സാഹിത്യ അക്കാദമി അവാര്‍ഡ് ഒരു കവിതാ സമാഹാരത്തിനായിരുന്നു.. ” നഷ്ടപ്പെട്ട നീലാംബരി ”
( le Jayenge Neelam )” by Manval ji ..

ഈ വാര്‍ത്ത അറിയിക്കാനായി ധാരാവിയിലെ കുടിലില്‍ അന്വേഷിച്ചു ചെന്ന മനോരമ ലേഖകന്‍ കാണുന്നത് ഒരു കത്താണ്.

ധര്മ്മേന്ദ്രയ്ക്കും ബസന്തിക്കും …കടം വീട്ടി എന്ന് കരുതുന്നു. വൈകിയതില്‍ ക്ഷമിക്കുക….23,330.00 രൂപയുടെ മുഷിഞ്ഞ നോട്ടുകള്‍.
35 പൈസ ഡിസ്കൌണ്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ…അയാളുടെ അവസാനത്തെ കോമഡി.
പിന്നെ അയാളെ ആരും കണ്ടിട്ടില്ല…കേട്ടിട്ടില്ല…ഇതൊന്നും ശ്രദ്ധിയ്ക്കാതെ ആ മഹാനഗരം വീണ്ടും തിരക്കിട്ട് എങ്ങോട്ടോ ഓടിക്കൊണ്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook