വെള്ളച്ചാട്ടം കാണാൻ ആഗ്രഹിക്കുന്നവരും അതിനായി ദൂരങ്ങൾ താണ്ടുന്നവരും നമുക്കിടയിൽ ഒട്ടേറെയുണ്ട്. എന്നാൽ ഉറച്ചുപോയൊരു വെള്ളച്ചാട്ടം കണ്ടവർ എത്ര പേർ കാണും? കൊടുംശൈത്യത്തിൽ ചൈനയിൽ സംഭവിച്ച ഒന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ചൈനയിലെ പീപ്പിൾസ് ഡെയിലിയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഒറ്റപ്പെട്ട് കിടന്നിരുന്ന ഒറു തകർന്ന കെട്ടിടത്തിൽ നിന്നും തകരാർ സംഭവിച്ച് വെള്ളം താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു. എന്നാൽ ആരും ഇത് വേണ്ടത് പോലെ ശ്രദ്ധിച്ചില്ല. എന്നാൽ കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം ഇതിനെ മാറ്റിമറിച്ചു.

ഇതിന് 10 മീറ്ററിലേറെ ഉയരമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവമറിഞ്ഞ് വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ