scorecardresearch
Latest News

അച്ഛന്‍ അമ്മയെ തല്ലുന്നുവെന്ന് പൊലീസിലറിയിക്കാന്‍ എട്ട് വയസ്സുകാരന്‍ ഓടിയത് ഒന്നര കിലോമീറ്റര്‍

ഇത്രയും ദൂരം താണ്ടിയെത്തിയ പരാതിക്കാരനൊപ്പം വീട്ടിലെത്തിയ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു

8 year old runs to police station, boy saves mother from father, father beating mother, ie malayalam

വീ്ട്ടില്‍ മുതിര്‍ന്നവര്‍ തമ്മില്‍ കലഹിക്കുമ്പോള്‍ അതിന്റെ ദുരിതം അനുഭവിക്കുക മിക്കപ്പോഴും കുരുന്നകളാകും. അച്ഛനും അമ്മയും തമ്മിലുള്ള നിരന്തര വഴക്ക് മിക്ക കുട്ടികളുടേയും ഭാവിയെ തന്നെ തകര്‍ത്തെന്നു വരാം. അങ്ങനെയുള്ളൊരു ലോകത്ത് മുതിര്‍ന്നവര്‍ പോലും കാണിക്കാത്തൊരു ധീരതയിലൂടെ മാതൃകയായിരിക്കുകയാണ് മുഷ്താഖ് എന്ന എട്ട് വയസുകരാന്‍.

ഭര്‍ത്താവിന്റെ മര്‍ദ്ദനവും പീഡനവും ഭാര്യമാര്‍ അനുഭവിക്കുന്നത് ഇന്ത്യന്‍ സമൂഹത്തില്‍ പതിവാണ്. എന്നാല്‍ മിക്കപ്പോഴും മുതിര്‍ന്നപോലും അത്തരം അതിക്രമങ്ങള്‍ക്ക് നേര്‍ കണ്ണട്ക്കുകയോ മാറി നില്‍ക്കുകയോ ചെയ്യാറാണ് പതിവ്. ഇവിടെയാണ് മുഷ്താഖ് മുതിര്‍ന്നവര്‍ക്ക് പോലും മാതൃകയാകുന്നത്. തന്റ അമ്മയെ പിതാവ് എന്നും മര്‍ദ്ദിക്കുന്നത് കണ്ട് കണ്ട് സഹിക്ക വയ്യാതെ മുഷ്താഖ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

അമ്മയെ അച്ഛന്‍ തല്ലുന്നത് പറയാന്‍ മുഷ്താഖ് ഓടിയെത്തിയത് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലാണ്. ഉത്തര്‍പ്രദേശിലെ സാന്ത് കബ്രിനഗറിലാണ് സംഭവം. അമ്മയെ തല്ലുന്നത് പറയാനായി ഒന്നര കിലോമീറ്റര്‍ ഓടിയെത്തിയ മിടുക്കന്റെ ചിത്രം പുറത്ത് വിട്ടത് പൊലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവാണ്.

ഇത്രയും ദൂരം താണ്ടിയെത്തിയ പരാതിക്കാരനൊപ്പം വീട്ടിലെത്തിയ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുരുന്നില്‍ നിന്നും ലോകത്തിന് ലഭിച്ചത് വലിയൊരു പാഠമാണെന്ന് ശ്രീവാസ്തവ പറഞ്ഞു,

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: 8 year old boy runs 1 5 km to inform police about his mother being hit by his father252711