യുട്യൂബ് താരമായ ദക്ഷിണ കൊറിയയിൽനിന്നുളള ആറു വയസുകാരി 8 മില്യൻ ഡോളർ (55 കോടി) വില വരുന്ന അഞ്ചു നില കെട്ടിടം സ്വന്തമാക്കിയതായി റിപ്പോർട്ട്. ഈ വർഷമാദ്യമാണ് യുട്യൂബിലൂടെ സ്റ്റാറായ ബോറം കെട്ടിടം വാങ്ങിയതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സോളിലെ നഗരപ്രദേശമായ ഗംഗ്നത്തിലാണ് ബോറം വാങ്ങിയ കെട്ടിടമുളളത്.
Youtube Star Boram
യുട്യൂബിൽ ബോറത്തിന് രണ്ടു ചാനലുകളുണ്ട്. 30 മില്യൻ സബ്സ്ക്രൈബേസ് ആണ് ബോറത്തിനുളളത്. കളിപ്പാട്ങ്ങടളെക്കുറിച്ച് റിവ്യൂ ചെയ്യുന്നതാണ് ഒരു ചാനൽ. ഇതിന് 13.6 മില്യൻ സബ്സ്ക്രൈബേസ് ഉണ്ട്. മറ്റൊരു അക്കൗണ്ടിൽ 17.6 മില്യൻ സബ്സ്ക്രൈബേസുണ്ട്. ‘കുക്കിങ് പൊറോറോ ബ്ലാക്ക് നൂഡിൽ’ എന്ന ബോറത്തിന്റെ വീഡിയോ വലിയ ഹിറ്റായിരുന്നു. 376 മില്യൻ തവണയാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
യുട്യൂബിൽ ബോറത്തിന്റെ വീഡിയോകൾക്ക് വലിയ ആരാധക്കൂട്ടം തന്നെയുണ്ട്. അതേ സമയം, ബോറത്തിന്റെ വീഡിയോകൾ കുട്ടികളിൽ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും കാട്ടി 2017 ൽ ദക്ഷിണ കൊറിയയിലെ നിരവധി പേർ ഒരു എൻജിഒയിൽ പരാതി നൽകിയിരുന്നു.
അച്ഛന്റെ പഴ്സിൽനിന്നും ബോറം പണം മോഷ്ടിക്കുന്നതും തെരുവിലൂടെ കാർ ഓടിക്കുന്നതും പോലുളള വീഡിയോ ക്ലിപ്പുകൾ കുട്ടികളെ വഴിതെറ്റിക്കുമെന്ന ഭയത്താലാണ് പലരും പരാതി നൽകിയതെന്ന് എൻജിഒ പ്രതികരിച്ചു. തുടര്‍ന്നു, വീഡിയോകളെക്കുറിച്ച് പൊലീസിനെ അറിയിച്ചതിന് ശേഷം അവ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തതായും എൻജിഒ അറിയിച്ചു.
Read More Social Stories Here