പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞാൽ ഭാവി തന്നെ തുലാസിലാകുമെന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇന്നും പത്താം ക്ലാസിൽ മുഴുവൻ എ പ്ലസുകൾ വാങ്ങാൻ കുട്ടികളിൽ സമ്മർദ്ദം ചെലുത്തുന്ന മാതാപിതാക്കളെ കാണാൻ കഴിയും. എന്നാൽ പത്താം ക്ലാസ് മാർക്കല്ല ഭാവിയെ നിർണയിക്കുന്നത് എന്ന് മനസിലാക്കി തരികയാണ് ഗുജറാത്തിലെ ഒരു കളക്ടർ.
പത്താം ക്ലാസ് പരീക്ഷ എഴുതാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ആതമവിശ്വാസം നൽകുന്നതിനായി അവനീഷ് ശരൺ എന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് തന്റെ സുഹൃത്തും ഗുജറാത്തിലെ ബറൂച്ചി ജില്ല കലക്ടറുമായ തുഷാർ ഡി. സുമേരയുടെ പത്താക്ലാസ്സ് മാർക്ക് ഷീറ്റ് ട്വിറ്ററിൽ പങ്കുവെച്ചത്. പത്താംക്ലാസ്സ് വാർഷിക പരീക്ഷയിൽ കഷ്ടിച്ച് ജയിച്ച സുമേരയുടെ വിജയകഥയും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നിമിഷനേരം കൊണ്ടാണ് മാർക്ക് ലിസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇംഗ്ലീഷ് പരീക്ഷയിൽ 100ൽ 35ഉം കണക്കിന് 100ൽ 36ഉം മാർക്കാണ് തുഷാറിന് ലഭിച്ചത്. നീ എവിടെയും എത്താൻ പോകുന്നില്ലെന്ന് വിധിയെഴുതിയവരെ ഞെട്ടിപ്പിച്ച് കൊണ്ടാണ് ഇദ്ദേഹം പിന്നീട് ഐഎഎസ് നേടിയത്. ഇതും പോസ്റ്റിൽ പറയുന്നുണ്ട്. അവനീഷിന് നന്ദി പറഞ്ഞു തുഷാർ സുമേര പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 2012ലാണ് സുമേര ഐഎഎസ് നേടുന്നത്.
Also Read: ചോദ്യപേപ്പറിർ തീർത്ത പേപ്പർ പ്ലേറ്റ്; ഒരാളുടെ ജെഇഇ മറ്റൊരാളുടെ ‘ബുർജി’ ആണെന്ന് നെറ്റിസൺസ്