കൊച്ചി : മലയാള ലിപിയുടെ സാധ്യതകളിലേക്ക് വെളിച്ചം വീശുകയെന്ന ഉദ്ദേശത്തോടെ മുപ്പതു ദിവസത്തെ സോഷ്യല്‍ മീഡിയ കാമ്പൈന്‍. #30daysofMalayalamLetters എന്ന കാമ്പൈന്‍ നടത്തുന്നത് കേരളാ ഡിസൈനര്‍ കൊളാബറേറ്റീവ് ആണ്.

“കാമ്പൈന്‍ തുടങ്ങി രണ്ടു ദിവസം പിന്നിടുമ്പോള്‍ തന്നെ മുന്നൂറിനു മുകളില്‍ ഡിസൈനുകളും നൂറ്റമ്പതോളം ആളുകളും ഇതില്‍ പങ്കെടുത്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.” #30daysofMalayalamLetters മലയാളം കംബ്യൂട്ടിങ് വിദഗ്ദ്ധനും കാമ്പൈനില്‍ സജീവ സാന്നിദ്ധ്യവുമായ സന്തോഷ്‌ തോട്ടിങ്ങല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

കേരളം കേന്ദ്രീകരിച്ച് ഡിസൈനിങ്, ഇല്ലുസ്ട്രേഷന്‍, ഗ്രാഫിക് ആര്‍ട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് കേരളാ ഡിസൈനര്‍സ് കൊളാബറേറ്റീവ്. ഇങ്ങനെയൊരു കാമ്പൈന്‍ നടത്തുക വഴി മലയാളം ലിപിയുടെ ഡിസൈന്‍ സാധ്യതകള്‍ കണ്ടെത്തുകയെന്നതും  കേരളത്തിലെ ഡിസൈനര്‍മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതുമാണ്‌ മുപ്പതുദിവസത്തെ കാമ്പൈന്‍ വഴി കേരളാ ഡിസൈനര്‍സ് കൊളാബറേറ്റീവ് ലക്ഷ്യം വെക്കുന്നത്.

“കാമ്പൈനില്‍ കണ്ടെത്തുന്ന ഡിസൈനര്‍മാരെ ചേര്‍ത്തുകൊണ്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും ലക്ഷ്യമുണ്ട് .” സന്തോഷ്‌ തോട്ടിങ്ങല്‍ പറഞ്ഞു.

⠀
#repost @arunanoop⠀
• • •⠀ #30daysofmalayalamletters

A post shared by By KDCo (@30daysofmalayalamletters) on

⠀
#repost @joselivins⠀
• • •⠀ #30daysofmalayalamletters #ikka #bilalikka #bigb

A post shared by By KDCo (@30daysofmalayalamletters) on

⠀
#repost @darshanaskumar⠀
• • •⠀ #30daysofMalayalamLetters #Day2 #ആ #Aarohanam #Growth

A post shared by By KDCo (@30daysofmalayalamletters) on

⠀
#repost @anandgrafiti⠀
• • •⠀
സഹകരണ ബാങ്ക് ജീവനക്കാരുടെ മകനായതോണ്ടാരിക്കണം, ’ക്ലിപ്തം’ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വാക്കായിരുന്നു. ‘ക്ല’ എന്ന അക്ഷരം അതുകൊണ്ടാവാം എപ്പോഴും സുരക്ഷയുടെയും ഭദ്രതയുടെയും പ്രതീകമായി തോന്നിയിരുന്നത് . പക്ഷെ പിന്നീടെപ്പഴോ ഞാനൊരു മാജിക്കൽ സിനിമ കണ്ടു…#thoovanathumbikal – എന്നെപ്പോലെയുള്ള എല്ലാ 80 കളിൽ പിറന്ന ആണുങ്ങളുടെ മനസ്സിലും പിന്നെ ‘ക്ലാര’ ഇടം പിടിച്ചു. കഴിഞ്ഞ ജൂലൈയിൽ തൂവാനതുമ്പികൾ ഇറങ്ങി 30 വർഷം കഴിഞ്ഞിരിക്കുന്നു. ക്ല എന്നെഴുതുമ്പോൾ ഇന്ന് ബാങ്കിന്റെ ഭദ്രതയോ ആണ്മയോ അല്ല… ക്ലാര ഒരു വികാരമാണ്… #30daysofmalayalamletters #malayalamcinema #oldisgold #ക്ല #alphabet

A post shared by By KDCo (@30daysofmalayalamletters) on

⠀
#repost @darshanaskumar⠀
• • •⠀ #30daysofMalayalamLetters #Day2 #ആ #Aarohanam #Growth

A post shared by By KDCo (@30daysofmalayalamletters) on

⠀
#repost @harisankar_pattali⠀
• • •⠀ #ഭ #30daysofmalayalamletters

A post shared by By KDCo (@30daysofmalayalamletters) on

⠀
#repost @fayisfae⠀
• • •⠀
ബി #30daysofMalayalamLetters

A post shared by By KDCo (@30daysofmalayalamletters) on

#30daysofmalayalamletters entry by Ajith Kalamassery on Facebook

A post shared by By KDCo (@30daysofmalayalamletters) on

⠀
#repost @ravisabareesh⠀
• • •⠀ #30daysofmalayalamletters

A post shared by By KDCo (@30daysofmalayalamletters) on

 

കാമ്പൈന്‍ വിശദാംശങ്ങള്‍

# ഓഗസ്റ്റ് ഒന്നാം തീയ്യതി മുതല്‍ മുപ്പത്തിയൊന്നുവരെയാണ് കാമ്പൈന്‍ നടക്കുക.

# കാലിഗ്രഫി, ടൈപ്പോഗ്രഫി, ഡിജിറ്റല്‍ ആര്‍ട്ട്, ഫൊട്ടോഗ്രാഫി എന്നിവയാണ് അനുവദിനീയമായ മാധ്യമങ്ങള്‍.

# വാക്കുകളല്ല, ഒരൊറ്റ അക്ഷരത്തിന്‍റെ സാധ്യതകളാണ് കാമ്പൈനിന്‍റെ ലക്ഷ്യം.

# ഇന്‍സ്റ്റാഗ്രാമില്‍ #30daysofMalayalamLetters എന്ന ഹാഷ്ടാഗോടെയാണ് ഡിസൈന്‍ അപ്ലോഡ് ചെയ്യേണ്ടത്.

#ഇന്‍സ്റ്റാഗ്രാം ഫെയ്സ്ബുക്ക് എന്നിവ വഴി ഡിസൈന്‍ അയക്കാവുന്നതാണ്.

# 1080 x 1080പിക്സലാണ് ഡിസൈനിന്‍റെ അനുപാതം.

#തിരഞ്ഞെടുക്കുന്ന ഡിസൈനുകള്‍ 30daysofMalayalamLetters, മലയാളീഗ്രഫി എന്നീ പേജുകളില്‍നിന്നും പങ്കുവെക്കുന്നതാണ്.

 

കൂടുതല്‍ ചിത്രങ്ങള്‍ക്കായ്  കേരളാ ഡിസൈനര്‍സ് കൊളാബറേറ്റീവ് വെബ്സൈറ്റ് സന്ദര്‍ശിക്കുക

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ