ജീവനുളള പെരുമ്പാമ്പിനെ സ്വന്തം കൈകൊണ്ട് പിടിക്കുക എന്നത് ചിന്തിക്കാവുന്ന ഒരു കാര്യമാണോ? അധികം പേരൊന്നും എന്തായാലും അങ്ങനെയൊരു സാഹസത്തിന് മുതിരില്ല. എന്നാൽ കൊച്ചിയിൽ മുതിർന്ന നേവി ഉദ്യോഗസ്ഥന്റെ ഭാര്യ 20 കിലോ ഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെയാണ് കൈകൊണ്ട് പിടിച്ച് ചാക്കിലാക്കിയത്. വിദ്യ രാജു എന്ന വീട്ടമ്മയാണ് ഈ സാഹസികതയ്ക്ക് പിന്നിൽ. ഇതിന്റ വീഡിയോ കണ്ട് ഞെട്ടലും അത്ഭുതവും അടക്കാനാകുന്നില്ല പലർക്കും. എത്ര പേരെക്കൊണ്ട് ഇത് സാധിക്കും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ബിഹാർ സ്വദേശിയായ വിദ്യയ്ക്ക് പാമ്പുകളെ പേടിയില്ല. പേടിക്കേണ്ട കാര്യമില്ലെന്നാണ് വിദ്യ പറയുന്നതും. പാമ്പിനെ കൊല്ലുന്നതിനും വിദ്യ എതിരാണ്.

കഴിഞ്ഞ ദിവസം കിണറ്റിൽ വീണ പെരുമ്പാമ്പിനെ രക്ഷിച്ച് കരയിലെത്തിക്കുന്ന ഒരു ഫോറസ്റ്റ് വാച്ച്മാന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൃശൂർ പേരാവണ്ണം സ്വദേശി ഷഗൽ ആണ് ജീവൻ പണയം വച്ച് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് വിട്ടു. വീഡിയോ കണ്ടവരിൽ ഒരു വിഭാഗം ഷഹലിനു കയ്യടിക്കുമ്പോൾ മറ്റു ചിലർ വിമർശിക്കുന്നുമുണ്ട്. ജീവൻ അപകടത്തിൽപ്പെടുത്തിയുളള ഷഹലിന്റെ പ്രവൃത്തിയാണ് വിമർശനത്തിന് കാരണം.

Read More: വരിഞ്ഞു മുറുക്കിയിട്ടും പിടിവിടാതെ ഷഹൽ, പെരുമ്പാമ്പിനെ രക്ഷിക്കുന്ന വീഡിയോ വൈറൽ

പാമ്പിനെ രക്ഷിക്കാൻ കയറിൽ തൂങ്ങിയാണ് ഷഹൽ കിണറിലേക്ക് ഇറങ്ങിയത്. പാമ്പിനെ പിടിച്ചതും ഷഹലിന്റെ ശരീരത്തിൽ വരിഞ്ഞു മുറുക്കി. എന്നിട്ടും പിടിവിടാതെ പാമ്പുമായി മുകളിലേക്കെത്തി. പക്ഷേ മുകളിലെത്തിയപ്പോൾ ഷഗലിനെ പിടിച്ചുകയറ്റാൻ ശ്രമിച്ചയാളുടെ കൈയിൽ നിന്ന് വഴുതി വീണ്ടും താഴേക്കു വീണു. ഭാഗ്യത്തിന് യാതൊരു അപകടം പറ്റിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook