scorecardresearch

ഇതെങ്ങനെ സഹിക്കും; വൈൻ ടാങ്ക് പൊട്ടിയൊഴുകുന്നത് കണ്ടു നെഞ്ചുപൊട്ടി മലയാളികൾ

22 ലക്ഷം ലിറ്റർ വൈനാണ് നഗരവീഥികളിലൂടെ ഒഴുകിപ്പോയത്; വീഡിയോ

22 ലക്ഷം ലിറ്റർ വൈനാണ് നഗരവീഥികളിലൂടെ ഒഴുകിപ്പോയത്; വീഡിയോ

author-image
Trends Desk
New Update
Wine video | Red Wine Overflow Streets in Portugal

പോർച്ചുഗല്ലിലെ സാവോ ലോറെൻകോ ഡിബൈറോ നഗരത്തിലാണ് സംഭവം

ഏതുറക്കത്തിലും മദ്യത്തിന്റെ മണമടിച്ചാൽ ഞെട്ടിയുണരുന്ന 'പോഞ്ഞിക്കര'മാരുള്ള നാടാണ് കേരളം. മദ്യം കൊണ്ടുവരുന്ന കണ്ടെയ്നറുകൾ മറിഞ്ഞ വാർത്തകൾക്കൊക്കെ താഴെ വരുന്ന മലയാളികളുടെ കമന്റുകളിൽ നിറയുന്ന ദീനരോദനവും പലപ്പോഴും ട്രോളന്മാർ ആഘോഷമാക്കിയതാണ്.

Advertisment

ഇപ്പോഴിതാ, പോർച്ചുഗല്ലിലെ സാവോ ലോറെൻകോ ഡിബൈറോ എന്ന നഗരത്തിൽ നടന്നൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വൈൻ സൂക്ഷിച്ചിരുന്ന കൂറ്റൻ ടാങ്ക് പൊട്ടി റോഡിലൂടെ ഒഴുകുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാനാവുക. ഏതാണ്ട് 22 ലക്ഷം ലിറ്റർ വൈൻ ഒഴുകിപ്പോയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അടുത്തുള്ള സെർട്ടിമ നദിയെ മലിനമാക്കുന്നത് തടയാൻ പ്രദേശത്ത് എൻവിയോൺമെന്റൽ അലർട്ട് പുറപ്പെടുവിച്ചു. പുഴയിലേക്കുള്ള വൈനിന്റെ ഒഴുക്ക് ഗതിമാറ്റി വിടാനുള്ള ശ്രമങ്ങളും നടത്തി. എന്തായാലും കുത്തിയൊലിച്ചു ഒഴുകുന്ന 'വൈൻ പുഴ' കണ്ട അമ്പരപ്പിലാണ് സോഷ്യൽ മീഡിയയും.

Advertisment

സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മലയാളികളും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെങ്ങാനും ആയിരിക്കണം ഒരു തുള്ളി നിലത്തു വീഴില്ല

കുടിയന്മാരുടെ ചങ്കിടിക്കുന്ന കാഴ്ച

ആരുമില്ലേ അതൊന്നു പിടിച്ചു നിർത്താൻ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: