പൊറോട്ടയ്ക്ക് 18 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം. ഭക്ഷിക്കാന്‍ തയ്യാറായ പൊറോട്ടയെ റൊട്ടിയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നും ഉപയോഗിക്കുന്നതിന് മുമ്പ് ചൂടാക്കണമെന്നും പറഞ്ഞ് കര്‍ണാടകയിലെ അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിങ്സ് ആണ് കൂടുതല്‍ നികുതി ചുമത്തിയത്.
ഇതേതുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പൊറോട്ടയ്ക്ക് നീതി ഉറപ്പാക്കുകയെന്ന് ആവശ്യപ്പെട്ട് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടു. നാനും കുല്ച്ചയ്ക്കും എന്തു സംഭവിക്കുമെന്ന് ഭക്ഷണപ്രേമികള്‍ ആശ്ചര്യപ്പെട്ടു. ചിലര്‍ ഒരു പടി കടന്ന് കീമാ പൊറോട്ടയ്ക്ക് ആഢംബര നികുതി ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞു.
ഭാവിയില്‍ തങ്ങള്‍ പാവപ്പെട്ട റൊട്ടിയേ കഴിക്കുയുള്ളൂവെന്നും കലോറി കൊണ്ട് സമ്പന്നമായ പൊറോട്ടോ പുതിയ നികുതിയെ തുടര്‍ന്ന് കൂടുതല്‍ ധനികനായെന്നും ചിലര്‍ രേഖപ്പെടുത്തി.
Roti: 5% GST.
Parota: 18% GST.
Hmm, that would place Naan and Kulcha at 28%.
(No way I'm even looking at Butter Naan and Rumali Roti)— Ramesh Srivats (@rameshsrivats) June 12, 2020
You spell it as Parota, Parotha, Parontha, Paratha or Parantha? I grew calling it Parantha.
More the letters, higher the tax?
— agracadabra (@agracadabra) June 12, 2020
New GST
Roti/Chapati:- 5% GST
Paratha/Parotha to attract 18% GST
Naan and Kulcha k liye PAN card mandatory. #gstcouncil #roti #GST
— Abhishek Joshi (@theabhijoshi) June 12, 2020
ഐഡി ഫ്രഷ് ഫുഡ് എന്ന സ്ഥാപനം പൊറോട്ട റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷണമാണെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് അതോറിറ്റിയെ സമീപിച്ചപ്പോഴാണ് പുതിയ നികുതി ഏര്‍പ്പെടുത്തിയത്. പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടി വേണമെന്നായിരുന്നു ഐടി ഫ്രഷിന്റെ ആവശ്യം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook