scorecardresearch

സ്വന്തം നായകളെ രക്ഷിക്കാൻ കരടിയുമായി ഏറ്റുമുട്ടി പതിനേഴുകാരി; വീഡിയോ

നിരവധി ആളുകളാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്

നിരവധി ആളുകളാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്

author-image
WebDesk
New Update
girl saves dogs from bear, girl pushes bear to save dogs, girl save dogs bear attack, girl fights bear save pet dogs, viral video, indian express malayalam

സ്വന്തം വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്ന ആളുകൾ അവയെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുമല്ലോ? അമേരിക്കയിൽ ഒരു പതിനേഴുകാരിയും തന്റെ വളർത്തു നായകളെ ഭീമൻ കരടിയിൽ നിന്നും രക്ഷിക്കാൻ അത്തരമൊരു സാഹസികതയാണ് നടത്തിയത്. യുവതിയുടെ സാഹസികമായ ഇടപെടലിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

Advertisment

വീടിന്റെ മതിലിലൂടെ നടന്നു വരുന്ന ഒരു വലിയ കരടിയാണ് ദൃശ്യത്തിലുള്ളത്. അമ്മ കരടിക്ക് പുറകിലായി രണ്ടു കരടി കുഞ്ഞുങ്ങളെയും ദൃശ്യത്തിൽ കാണാം. കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധപൂർവമാണ് അമ്മ കരടി കൊണ്ടുവരുന്നത്. കരടി വീടിന്റെ ഭാഗത്തേക്ക് എത്തുമ്പോൾ തന്നെ വീട്ടിലെ വളർത്തു നായയും നായകുട്ടികളും കരടിയെ ഓടിക്കാനായി ചെല്ലുന്നത് കാണാം.

നായകളെ കാണുന്നതോടെ കരടി കുഞ്ഞുങ്ങൾ വന്ന വഴിയേ തിരിച്ചു ഓടിയെങ്കിലും അമ്മ കരടി മതിലിനു മുകളിൽ നിന്നു കൊണ്ട് നായകളെ ആക്രമിക്കാൻ ശ്രമിക്കുന്നത് ദൃശ്യത്തിൽ കാണാം. ഇതേ സമയത്താണ് ഹെയ്‌ലി എന്ന പതിനേഴുകാരി ഓടി വന്ന് കരടിയെ മതിലിനു പുറത്തേക്ക് തള്ളിയിട്ട് ഒരു നായകുട്ടിയേയുമെടുത്ത് ഓടി വീട്ടിലേക്ക് കയറുന്നത്.

Advertisment

തിങ്കളാഴ്ച കാലിഫോർണിയയിലെ ബ്രാഡ്‌ബറിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹെയ്‌ലിയുടെ കസിനായ സ്‌റ്റെഫനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ടിക് ടോക്, ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്.

കരടിയുടെ ആക്രമണത്തിൽ നായകൾക്ക് ചെറുതായി പരുക്കേറ്റു എന്നാണ് ടിക് ടോകിൽ എന്നാൽ കരടിക്കും കുഞ്ഞുങ്ങൾക്കും പരുക്കുകൾ ഇല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ട ഹെയ്‌ലിയുടെ അമ്മ പറഞ്ഞത്, "ജീവിതത്തിൽ ഏറ്റവും ഭയപ്പെടുത്തിയ സന്ദർഭം" എന്നാണ്.

നായകൾ കുരയ്ക്കുന്നത് കേട്ടാണ് താൻ ഇറങ്ങി ചെല്ലുന്നതും അപ്പോഴാണ് കരടിയെ കണ്ടതെന്നും ഹെയ്‌ലി പറഞ്ഞു. കരടിയുമായി ഇത്തരത്തിൽ ഇടപെടരുത് എന്ന മുന്നറിയിപ്പും അമ്മയും മകളും നൽകുന്നുണ്ട്. ഹെയിലിയുടെ സംയോജിതമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് വീഡിയോക്ക് കമന്റ് നൽകിയിരിക്കുന്നത്.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: