Latest News

വരന് പ്രായം 103, വധുവിന് 49; ജോർദാനിൽ നിന്നൊരു വിവാഹവാർത്ത

ആദ്യ ഭാര്യയുടെ മരണത്തെ തുടർന്നാണ് അൽ ഹാജ് ആരിഫ് വീണ്ടും വിവാഹിതനായത്

വിവാഹവിശേഷങ്ങളും കല്യാണക്കത്തുകളുമൊക്കെ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വാർത്തയാവാറുണ്ട്, ജോർദാനിൽ നിന്നുള്ള ഈ വിവാഹവാർത്ത ശ്രദ്ധ നേടുന്നത് വരന്റെ പ്രായം കൊണ്ടാണ്. 103 വയസുകാരനാണ് ഈ വിവാഹവാർത്തയിലെ ‘പുതുമണവാളൻ’. ജോർദ്ദാനിലെ സ്വമാ ബർവാ പ്രവിശ്യയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ അപൂർവ്വ വിവാഹം നടന്നത്. അൽ ഹാജ് ആരിഫ് അർജദായ എന് വൃദ്ധനാണ് നാൽപ്പത്തിയൊൻപതുകാരിയെ വിവാഹം ചെയ്തിരിക്കുന്നത്.

നാലു മാസം മുൻപാണ് ആദ്യ ഭാര്യ മരിക്കുന്നത്. ഏകാന്തത സഹിക്കാനാവാതെയാണ് രണ്ടാം വിവാഹത്തിന് അൽ ഹാജ് ഒരുങ്ങുന്നതെന്നാണ് വാർത്ത. ആദ്യത്തെ വിവാഹത്തിൽ പതിനൊന്നു മക്കളും ഇയാൾക്കുണ്ട്.

Read more: ഇതെനിക്ക് വേണം, ഇത് ഞാനിങ്ങെടുക്കുവാ; പൃഥ്വിരാജിന്റെ ബ്ലൂടൂത്ത് കൂളിംഗ് ഗ്ലാസ് ‘അടിച്ചുമാറ്റി’ ജയറാം

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: 103 year old man got married

Next Story
തൊട്ടടുത്തുണ്ടായിട്ടും അച്ഛനെ അവസാനമായി കാണാനായില്ല; ഐസൊലേഷൻ വാർഡിൽ നിന്നൊരു മകൻCorona virus, കൊറോണ വൈറസ്, covid 19, കോവിഡ് 19, Lino Abel Facebook post from isolation, ഐസൊലേഷൻ വാർഡിൽ നിന്നും ഫെയ്സ്ബുക്ക് പോസ്റ്റ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express