തന്റെ പങ്കാളിക്ക് സുഖവും സന്തോഷവും ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. യുവാക്കൾക്കിടയിലെ പ്രണയ ബന്ധങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ 102 വയസ്സുള്ള ഒരു വ്യക്തി അദ്ദേഹത്തിന്റെ ഭാര്യയോട് കാണിക്കുന്ന സ്നേഹത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നത്.
ഭാര്യയെ കണ്ട് പൂക്കൾ കൈമാറുന്ന വൃദ്ധന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഗുഡ് ന്യൂസ് മുവ്മെന്റിന്റെ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിൽ ആശുപത്രിയിൽ തന്റെ ഭാര്യയെ കാണാനായി എത്തിയതാണ് വൃദ്ധൻ. ഭാര്യയ്ക്കരികിൽ ചെന്ന് നെറ്റിയിൽ ഉമ്മ കൊടുക്കുകയാണ് അദ്ദേഹം.
“102 വയസ്സുള്ള ഭർത്താവ് തന്റെ പ്രണയിനിയ്ക്ക് പൂക്കളമായി ആശുപത്രിയിലെത്തി” എന്നാണ് വീഡിയോയ്ക്ക് താഴെ നിറഞ്ഞ അടികുറിപ്പ്. ഈ മനോഹരമായി നിമിഷം എവിടെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. വ്യാഴാഴ്ച്ച പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് 14,000 വ്യൂസ് ലഭിച്ചിട്ടുണ്ട്.
ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ അസുഖ ബാധിതയായ തന്റെ ഭാര്യയെ ശുശ്രൂഷിക്കുന്ന വൃദ്ധന്റെ വീഡിയോ കുറച്ചു നാളുകൾക്ക് മുൻപാണ് വൈറലായിരുന്നു. റിയാലിറ്റി ഷോയ താരവും ഗായകനുമായ രാകേഷ് മൈനി പങ്കുവച്ച വീഡിയോയിൽ വൃദ്ധൻ തന്റെ ഭാര്യയ്ക്ക് ഭക്ഷണം വാരി കൊടുക്കുകയാണ്. അവർക്ക് ഭക്ഷണം വാരി കൊടുത്തും ബാത്ത്റൂമിൽ പോകാൻ സഹായിച്ചും കിടക്ക ഒരുക്കി കൊടുത്തുമൊക്കെയാണ് വൃദ്ധൻ സമയം ചെലവഴിച്ചതെന്നും രാകേഷ് വീഡിയോ പങ്കുവച്ച് പറഞ്ഞിരുന്നു.