/indian-express-malayalam/media/media_files/2025/09/29/durga-pooja-ga-02-2025-09-29-12-03-51.jpg)
ബംഗാളിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് ദുർഗ പൂജ. ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായാണ് ദുർഗാ പൂജ ആഘോഷിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/29/durga-pooja-ga-03-2025-09-29-12-04-00.jpg)
ദുർഗാ പൂജയ്ക്കായി ബംഗാളിൽ പല ഇടങ്ങളിലും പന്തൽ നിർമ്മിക്കാറുണ്ട്. ദക്ഷിണ കൊൽക്കത്തയിലെ ഏറ്റവും പ്രശസ്തമായ രണ്ട് ദുർഗാ പൂജ പന്തലുകളാണ് ത്രിധാര അകൽബോധനും 66 പള്ളിയും.
/indian-express-malayalam/media/media_files/2025/09/29/durga-pooja-ga-04-2025-09-29-12-04-08.jpg)
വടക്കൻ മലബാറിലെ നൃത്ത കലാരൂപമായ തെയ്യത്തിന്റെ മാതൃകയിൽ ദുർഗാ പൂജ പന്തൽ നിർമ്മിച്ചിരിക്കുകയാണ് കൊൽക്കത്തയിലെ 66 പള്ളി ക്ലബ്ബ്.
/indian-express-malayalam/media/media_files/2025/09/29/durga-pooja-ga-05-2025-09-29-12-04-27.jpg)
ദുർഗാ പൂജയുടെ ചരിത്രത്തിൽ ആദ്യമായാണ് കേരള വാസ്തു വിദ്യാ രീതിയിൽ പന്തൽ ഒരുക്കിയത്. ഓരോ തവണയും വ്യത്യസ്ത മോഡലിലുള്ള പന്തൽ നിർമ്മിച്ച് ക്ലബ് ഭക്തരെ അദ്ഭുതപ്പെടുത്താറുണ്ട്.
/indian-express-malayalam/media/media_files/2025/09/29/durga-pooja-ga-06-2025-09-29-12-04-35.jpg)
ക്ലബ്ബിന്റെ 75-ാമത് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായിട്ടുണ്ട്. ഈ പ്രത്യേക വർഷത്തെ അവിസ്മരണീയമാക്കുന്നതിനായാണ് കേരളത്തിലെ കലാരൂപങ്ങളിലൊന്നായ തെയ്യം പവലിയനിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/29/durga-pooja-ga-07-2025-09-29-12-04-42.jpg)
കേരളത്തിൽ നിന്നുള്ള ഏകദേശം 25 കലാകാരന്മാർ എത്തിയാണ് മണ്ഡപം നിർമ്മിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തെ പരിശ്രമത്തിലൂടെയാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ഏകദേശം 25 ലക്ഷം രൂപയാണ് ബജറ്റ്.
/indian-express-malayalam/media/media_files/2025/09/29/durga-pooja-ga-01-2025-09-29-12-08-29.jpg)
എല്ലാ ദിവസവും വൈകിട്ട് സന്ദർശകർക്ക് തെയ്യം അവതരണം തത്സമയം കാണാനും സംഘാടകർ അവസരം ഒരുക്കിയിട്ടുണ്ട്. എക്സ്പ്രസ് ഫോട്ടോ: ശശി ഘോഷ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.