/indian-express-malayalam/media/media_files/rCqjZobUj4810fJSlR6e.jpg)
എക്സ്പ്രസ് ഫൊട്ടോ
/indian-express-malayalam/media/media_files/AF6Mo1os18IK95wcOrrt.jpg)
സിപിഐ എം ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ സീതാറാം യെച്ചൂരി വ്യാഴാഴ്ച അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ 72-ാം വയസ്സിലാണ് അന്ത്യം (എക്സ്പ്രസ് ചിത്രം)
/indian-express-malayalam/media/media_files/CkuP5YgbGPcp3I98kO2y.jpg)
മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തിയാണ് ഭാര്യ. അഖില യെച്ചൂരി, പരേതനായ ആശിഷ് യെച്ചൂരി എന്നിവർ മക്കളാണ് (എക്സ്പ്രസ് ചിത്രം)
/indian-express-malayalam/media/media_files/jo3r96xNLviEOkab0CdX.jpg)
വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത് (എക്സ്പ്രസ് ചിത്രം)
/indian-express-malayalam/media/media_files/GiHHFefA2H58f4YYOgwp.jpg)
പേരിൽനിന്നു ജാതി നീക്കാമെന്ന് തീരുമാനിച്ച് സീതാറാം യെച്ചൂരിയായത്, സുന്ദര രാമ റെഡ്ഡിയിൽനിന്നു പി.സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ് (എക്സ്പ്രസ് ചിത്രം)
/indian-express-malayalam/media/media_files/kKKYD6EqFvwD0FL7OVk5.jpg)
1970 കളിൽ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ തീപ്പൊരി വിദ്യാർത്ഥി നേതാവ്, ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിൽ യെച്ചൂരി സജീവമാകുന്നത് (എക്സ്പ്രസ് ചിത്രം)
/indian-express-malayalam/media/media_files/8nZxFMsxDiwK8dcU56kE.jpg)
രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും സീതാറാം യെച്ചൂരിയുടെ ഉറ്റ സുഹൃത്തായിരുന്നു പ്രകാശ് കാരാട്ട്. ജെഎൻയുവിൽ പ്രകാശ് കാരാട്ടിനായി വോട്ടുപിടിക്കാനായിരുന്നു യെച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗം (എക്സ്പ്രസ് ചിത്രം)
/indian-express-malayalam/media/media_files/jyR1zwTw5Dxl0N6o2eX6.jpg)
കാരാട്ടിനെ ജെഎൻയു സർവകലാശാലാ യൂണിയൻ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യെച്ചൂരി എസ്എഫ്ഐയിൽ ചേർന്നത് (എക്സ്പ്രസ് ചിത്രം)
/indian-express-malayalam/media/media_files/9gA6qOOh0TsJHw05b1KK.jpg)
പ്രകാശ് കാരാട്ടിന്റെ പിൻഗാമിയായി 2015 ഏപ്രിൽ 19ന് വിശാഖപട്ടണത്ത് നടന്ന പാർട്ടി കോൺഗ്രസിൽ യെച്ചൂരി ജനറൽ സെക്രട്ടറി പദത്തിലും എത്തിചേർന്നു (എക്സ്പ്രസ് ചിത്രം)
/indian-express-malayalam/media/media_files/cgRabgJiIx9K3XlWSpj4.jpg)
കോൺഗ്രസ് വിരുദ്ധ പ്രതിപക്ഷത്തിൻ്റെ മുൻനിര മുഖങ്ങളിലൊന്നിൽ നിന്ന്, 1990 കളുടെ പകുതിയോടെ, കോൺഗ്രസിനെ പുറത്താക്കാൻ വിവിധ ജനതാ വിഭാഗങ്ങൾ ഒന്നിച്ചപ്പോൾ, ദേശീയ രാഷ്ട്രീയത്തിൽ സഖ്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളിൽ യെച്ചൂരി ഒരു പ്രധാന മുഖമായി മാറി (എക്സ്പ്രസ് ചിത്രം)
/indian-express-malayalam/media/media_files/jNz9twgHoiBQfrONTPYZ.jpg)
സീതാറാം യെച്ചൂരിയുടെ മരണത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം കൂടിയാണ്. മൂർച്ചയേറിയ വിമർശനങ്ങൾക്ക് പോലും പക്വതയുടെയും മാന്യതയുടെയും ഭാഷയാണ് യെച്ചൂരി സ്വീകരിച്ചത് (എക്സ്പ്രസ് ചിത്രം)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.