-
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം നൽകുന്ന ആഘോഷം കൂടിയാണ് ഈദുൽ ഫിത്വർ എന്ന ചെറിയ പെരുന്നാൾ. എക്സ്പ്രസ് ഫൊട്ടൊ : കമലേശ്വര് സിങ്
-
ദൈവത്തിലേക്ക് സ്വയമർപ്പിച്ച പ്രാര്‍ഥനാനിരതമായ മുപ്പതു ദിനരാത്രങ്ങൾ സമ്മാനിച്ച ആത്മവിശുദ്ധിയോടെയും ഊർജ്ജത്തോടെയുമാണ് ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുന്നത്. എക്സ്പ്രസ് ഫൊട്ടൊ : ഗുര്‍മീത് സിങ്
-
ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ഒരു മാസത്തിന്റെ പേരാണ് റമദാൻ (റമസാൻ എന്നും പറയാറുണ്ട്). എക്സ്പ്രസ് ഫൊട്ടൊ : ഗുര്‍മീത് സിങ്
-
ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമായാണ് റമദാനെ കരുതിപ്പോരുന്നത്. എക്സ്പ്രസ് ഫൊട്ടൊ : കമലേശ്വര് സിങ്
-
മാസപ്പിറവി കണ്ടുകഴിഞ്ഞാൽ പിന്നെയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്റെ നാളുകളാണ്. എക്സ്പ്രസ് ഫൊട്ടൊ : പാര്‍ത്ഥ പോള്‍
-
പുണ്യങ്ങളുടെ പെരുമഴക്കാലമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ മാസം. ജീവിതകാലത്ത് ചെയ്ത എല്ലാ തിന്മകളെയും കരിച്ചുകളയാൻ റമദാനിലെ ആരാധന കർമങ്ങൾക്ക് സാധിക്കുമെന്നാണ് ഇസ്ലാം വിശ്വാസികളുടെ പ്രതീക്ഷ. എക്സ്പ്രസ് ഫൊട്ടൊ : നിര്‍മല്‍ ഹരീന്ദ്രന്‍
-
അച്ചടക്കവും വിശുദ്ധിയും ദൈവഭക്തിയും സഹജീവി സ്നേഹവും പരോപകാരപ്രിയവും ഉള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്താനുള്ള പരിശീലനകാലം കൂടിയാണ് റമദാൻ. എക്സ്പ്രസ് ഫൊട്ടൊ : പാര്‍ത്ഥ പോള്‍
-
ചെയ്യുന്ന ഒരോ ആരാധന കർമ്മത്തിനും സൽപ്രവൃത്തികൾക്കും പരിധികളില്ലാത്ത പ്രതിഫലം ദൈവം വാഗ്ദാനം ചെയ്ത മാസമാണ് റമദാൻ. അതുകൊണ്ട് തന്നെ വിശ്വാസികൾ ഈ മാസം ആരാധന കർമ്മങ്ങളും ദാനധർമ്മങ്ങളും പ്രാർഥനകളും വർധിപ്പിക്കും. എക്സ്പ്രസ് ഫൊട്ടൊ : പാര്‍ത്ഥ പോള്‍
-
മനുഷ്യ കുലത്തിന് ആകെ സന്മാർഗ ദർശനമായി വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. അതുകൊണ്ട് തന്നെ റമദാനിൽ ഖുർആൻ ആശയ പഠനത്തിനും പാരായണത്തിനും ഖുർആൻ ആശയ പ്രചാരണത്തിനും ഏറെ പ്രാധാന്യമുണ്ട്. എക്സ്പ്രസ് ഫൊട്ടൊ : ഷാഷി ഘോഷ്
-
നോമ്പിന്റെ പര്യവസാനമാണ് ചെറിയ പെരുന്നാൾ. അഥവാ ഈദുൽ ഫിത്വർ. ഈ ദിവസവും തുടങ്ങുന്നത് ദാനധർമ്മത്തിലൂടെയാണ്. അതിനെ സകാത്തുൽ ഫിത്വർ എന്ന് വിളിക്കുന്നു. എക്സ്പ്രസ് ഫൊട്ടൊ : ഷാഷി ഘോഷ്
