-
ഏതോ ഒരു ലോകത്തിൽ എന്നോണം ലയിച്ചിരിക്കുന്ന ഒരു വ്യാപാരി
-
ദശാശ്വമേധ ഘട്ടിൽ എത്തിയപ്പോഴാണ്, ഒരേ വേഷത്തിൽ എങ്കിലും മൂന്നു വേറെ വ്യക്തിത്വം പുലർത്തുന്ന ഈ മഹത് വ്യക്തികളെ കണ്ടത്
-
സൂര്യനെയും, ഗംഗാദേവിയെയും വന്ദിക്കുന്ന ഒരു കൂട്ടർ
-
നാമജപവും, കുശലം പറച്ചിലുമായി, സൂര്യന്റെ നേർത്ത വെളിച്ചത്തിൽ രണ്ടു സ്ത്രീകൾ
-
വിശ്വാസ്യതയുടെ പ്രതീകമായി ഒരു സ്ത്രീ ഭർത്താവിന് കളഭം തൊട്ടു കൊടുക്കുന്നു. അവരുടെ ബന്ധത്തിന്റെ തീവ്രത മനസ്സിലാക്കുന്ന ഒരു നിശ്ചല മുഹൂർത്തമായിരുന്നു അത്
-
സായാഹ്നത്തിലെ ഗംഗാ ആരതിക്കു മുൻപ് ആരുടേയും കണ്ണിൽ പെടാതെ ഈ ഭഗവതി
-
നാല് ദേവികളെ കണ്ടു ആ നടയിൽ
-
ഒരു മൂർച്ചയുള്ള കത്തിക്ക് താഴെ പൂർണ വിശ്വാസത്തോടെയും, സഹന ശക്തിയോടെയും ഇരുന്നു എന്നെ തന്നെ വീക്ഷിക്കുകയാണ് അയാൾ
-
പാശ്ചാത്യ നാടുകളിൽ നിന്നും പരമഗതിക്ക് ഉള്ള ഒരു പ്രയാണം തന്നെ ഉണ്ട് കാശിയിലേക്ക്. അവരുടെ ഇടയിൽ പെട്ട ഒരു മുട്ടനാട്
-
മത ഗ്രന്ഥങ്ങളിലെ ഇടയിൽ ജീവിക്കുന്ന രണ്ടു ആത്മാക്കൾ
-
"കാശി ഈസ് യൂണിസെക്സ് ", ഒരു മറയോ, ലജ്ജയോ ഇല്ലാതെ വസ്ത്രം മാറുന്നതും, കുളിക്കുന്നതും ഒക്കെ ഒരു സ്ഥിരം കാഴ്ചയാണ്, അവയിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ച. ഒരു സ്ത്രീ ഫൊട്ടോഗ്രാഫർ ആയതു കൊണ്ടാണ് ഈ ഫ്രെയിം കിട്ടിയത് എന്ന് പീർ അങ്കിൾ കളിയാക്കി
-
കെട്ടുപിണഞ്ഞ ജീവിതം കുരുക്കഴിക്കുന്ന ബദ്ധപ്പാടിൽ ആണ് ഈ മനുഷ്യനെന്ന് തോന്നി
-
തല മുണ്ഡനം ചെയ്യാനുള്ള കാരണം എന്ത് തന്നെയായാലും, അവരുടെ മുഖത്തെ തേജസ്സും, കുലീനതയും, ആത്മസംതൃപ്തിയും ഒരു പ്രചോദനം തന്നെയായി തോന്നി
-
ദേവ ദീപാവലി നാളിൽ, ദേവന്മാർ ഭൂമിയിൽ ഇറങ്ങി വന്നു ഗംഗ സ്നാനം ചെയ്യും എന്നാണ് വിശ്വാസം. സൂര്യന്റെ ആദ്യ കിരണം കാണുമ്പോൾ ഉണ്ടാകുന്ന ഭാവപ്പകർച്ചകൾ
-
മകനെ നിർബന്ധമായി ഗംഗ സ്നാനം ചെയ്യിക്കയാണോ ഈ അമ്മ?
-
എന്ത് പാപമോക്ഷത്തിനാണ് ഈ പിഞ്ചുകുഞ്ഞ്, കാശിയിൽ എത്തിയത്?
-
ഒരു തണുത്ത വെളുപ്പാൻ കാലത്ത്, മാളവ്യ പാലത്തിനു മുകളിൽ നിന്നും പകർത്തിയതാണ് ഈ കാഴ്ച. പടം എടുക്കുമ്പോൾ കാണാത്ത മൂന്നാമൻ ഈ ചിത്രത്തിൽ ഉണ്ട്
-
" വൺ ഫൂട്ട് ടു ഗ്രേവ് ", മരണത്തോട് അടുത്തുകൊണ്ടിരിക്കയാണ് നാമെല്ലാവരും. എന്നിട്ടും വിഷവും, പകയും, അഹന്തയും വെച്ചുപുലർത്തുന്നു നാം എന്ന ആത്മഗതത്തിൽ എടുത്ത ഈ ചിത്രം. തിന്മയിൽ നിന്നും, വിദ്വേഷത്തിൽ നിന്നും എന്നും എന്നെ കാക്കട്ടെ എന്ന് പ്രാർത്ഥിച്ചുപോയി.
